ഇന്നത്തെ ചിന്ത : ഭാര്യ സാമർഥ്യമുള്ളവൾ | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 31:10
സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.

ഉത്തമയായ ഭാര്യയെ കണ്ടുപിടിക്കാന്‍ആര്‍ക്കു കഴിയും? അവള്‍ രത്‌നങ്ങളെക്കാള്‍ അമൂല്യയത്ര.
(POC പരിഭാഷ)

സാർവ്വലൗകീക പ്രാധാന്യമുള്ള വചനമാണിത്‌. മാതൃത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും ഭാര്യാത്വത്തിന്റെയും ഉത്തമഗുണങ്ങൾ ഇതിൽ കാണാം. ഗുണവതിയായ ഭാര്യ ദൈവീക ദർശനത്തിലും പരിജ്ഞാനത്തിലും സ്നേഹനിർഭരമായ ഇടപെടലിലും മുന്നിട്ടു നിൽക്കുന്നവളാണ്. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും സ്നേഹസമ്പന്നമായ ഭവനം കെട്ടുപണി ചെയ്യുന്നതിലും അധ്വാനശീലത്തിലും എല്ലാം പ്രശംസനീയമായ പങ്ക് വഹിക്കുന്നവളായിരിക്കണം. അവൾ കുടുംബത്തിനും സഭയ്ക്കും സമൂഹത്തിനും ഉദാത്തമായ മാതൃകയുമാകുമ്പോൾ സാമർഥ്യം എന്ന വാക്ക് അന്വർഥമാകും.

post watermark60x60

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like