ഇന്നത്തെ ചിന്ത : ധനം | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 23:4 ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക.

ഈ ലോകത്തിൽ ധനവാനാകാൻ ആഗ്രഹിക്കാത്ത ആരുണ്ട്? ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ അതിനു കണ്ടെത്തുന്ന മാർഗ്ഗം വ്യത്യസ്തമാണെന്ന് മാത്രം. നേരായി സമ്പാദിക്കാത്തതൊക്കെ അങ്ങനെ തന്നെ നശിച്ചു പോകും. അല്ലാത്തത് മാത്രമേ കരങ്ങളിൽ നിൽക്കൂ. സദൃ. 28:20 ശ്രദ്ധിക്കുക, “വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ; ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല”. യേശു പറഞ്ഞു, “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു” (മത്തായി 6:19).1 തിമൊഥെയൊസ്
6:9,10,17 വാക്യങ്ങൾ ശ്രദ്ധിക്കുക, “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.
ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.
ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശെവയ്ക്കുക”.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like