പി വൈ പി എ പത്തനംതിട്ട സോണൽ പുതിയ ഭരണസമിതി

പത്തനംതിട്ട: പി വൈ പി എ പത്തനംതിട്ട സോണലിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. നവംബർ 20 ന്
ഐ പി സി പത്തനംതിട്ട വിളവിനാൽ ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ ആണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്.
പാസ്റ്റർ ടിജു ചാക്കോ അധ്യക്ഷനായിരുന്ന മീറ്റിങ്ങിൽ റിട്ടേണിംഗ് ഓഫീസേഴ്സ് ആയിട്ട് പാസ്റ്റർ സാം പനച്ചിയിൽ, സാംകുട്ടി ജോൺ ചിറ്റാർ എന്നിവരുടെ നേതൃത്വത്തിൽ 2022-25 കാലെളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

പാസ്റ്റർ ബിനു കൊന്നപ്പാറ (പ്രസിഡന്റ്), പാസ്റ്റർ ഷിനു വർഗീസ്, ജോസി പ്ലാത്താനത്ത് (വൈസ് പ്രസിഡന്റമാർ), പാസ്റ്റർ വിക്ടർ മലയിൽ (സെക്രട്ടറി), റിജു സൈമൺ തോമസ്, ഗ്ലാഡ്‌വിൻ ജെ. സാം (ജോയിന്റ് സെക്രട്ടറിമാർ), ഇവാ ആശിഷ് സാമുവേൽ (ട്രഷറർ), ജസ്റ്റിൻ ജോസ് (പബ്ലിസിറ്റി കൺവീനർ)

-ADVERTISEMENT-

-ADVERTISEMENT-

You might also like