ഐ.പി.സി പന്തളം സെന്റർ പി.വൈ.പി.എയുടെ ‘സ്നേഹ പുതപ്പ്’ ഉദ്ഘാടനം ചെയ്തു

പന്തളം: ഐ.പി.സി പന്തളം സെന്റർ പി.വൈ.പി.എയുടെ ചാരിറ്റി വിഭാഗമായ embrace ന്റെ ആഭിമുഖ്യത്തിൽ സ്നേഹ പുതപ്പ് എന്ന പ്രോഗ്രാമിന്റെ ഉദ്ഘാടനം ഐ.പി.സി പന്തളം സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ബെൻസൺ വി യോഹന്നാൻ, പന്തളം ജനമൈത്രി ബീറ്റ് ഓഫീസർ സുബിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

തെരുവിൽ അന്തിയുറങ്ങുന്ന നിരവധി ആളുകൾക്ക് സ്നേഹ പുതപ്പ് നൽകി. Embrace കൺവീനർ ജോയൽ ഫിലിപ്പ്‌ വൈസ് പ്രസിഡന്റ് പാസ്റ്റർ അജോ അച്ഛൻ കുഞ്ഞ്, സെക്രട്ടറി റിജു സൈമൺ തോമസ്, ജോയിൻ സെക്രട്ടറി ജസ്റ്റിൻ ജോസ്, ജോയിൻ താലന്ത് കൺവീനർ പ്രയ്‌സ്, അജെയ്സ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like