പി വി ചെറിയാന്‍ (71) അമേരിക്കയിൽ നിര്യാതനായി

ഹ്യുസ്റ്റൻ: പത്തനംതിട്ട കിടങ്ങന്നൂര്‍ പുത്തന്‍പറമ്പില്‍ പി വി ചെറിയാന്‍ (രാജന്‍, 71) ഹ്യുസ്റ്റനിൽ നിര്യാതനായി. പത്തനംതിട്ട കാവുമ്പാട്ടു കുടുംബാംഗം സോഫി ചെറിയാന്നാണ് ഭാര്യ മക്കൾ : ജിനു പി ചെറിയാന്‍, റ്റിനു പി ചെറിയാന്‍ (ഇരുവരും ഹൂസ്റ്റണ്‍) മരുമക്കള്‍: ലിന്റ ചെറിയാന്‍, സ്വപ്‌ന ചെറിയാൻ.

സഹോദരങ്ങൾ: റ്റോണി കെ വർഗീസ്, അച്ചാമ്മ തോമസ്, ജോഷ് പി കുര്യൻ (എല്ലാവരും ഹ്യുസ്റ്റണിൽ).

പൊതുദര്‍ശനം: നവംബര്‍ 20 ഞായറാഴ്ച വൈകുന്നേരം 4.30 മണി മുതല്‍ 8 മണി വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Rd, Houston, TX 77048).

സംസ്‌കാര ശുശ്രൂഷകള്‍: നവംബര്‍ 21 തിങ്കളാഴ്ച രാവിലെ 9.30 മണി മുതല്‍ 12 മണി വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചക്ക് 12.30 മണിക്ക് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (1310, N Main Street, Pearland, TX 77581) മൃതദേഹം സംസ്‌കരിക്കും.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.