ഗവൺമെന്റ് ഹോസ്പിറ്റലിൽ വീൽചെയറും ഉച്ചഭക്ഷണവും വിതരണം ചെയ്ത് പി.വൈ.പി.എ അടൂർ വെസ്റ്റ് സെന്റർ

അടൂർ: ഐ.പി.സി അടൂർ വെസ്റ്റ് സെന്റർ പി.വൈ.പി.എ യുടെ 2022 – 25 വർഷങ്ങളിലെ “കനിവ്” എന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ഗവണ്മെന്റ് ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ചു പൊതുജനങ്ങളുടെ ഉപയോഗത്തിനായുള്ള വീൽ ചെയറും അതിനോട് അനുബന്ധിച്ചുള്ള പൊതിച്ചോർ വിതരണവും നടത്തുന്നതിന്റെ രണ്ടാം ഘട്ടം ഇന്ന് (2022 നവംബർ 19 ശനിയാഴ്ച) ശാസ്താംകോട്ട താലൂക്ക് ഗവണ്മെന്റ് ഹോസ്പിറ്റൽ കേന്ദ്രമായി നടന്നു.

സെന്റർ പി.വൈ.പി.എ പ്രസിഡന്റ്‌ ഇവാ. ജിബിൻ ഫിലിപ്പ് തടത്തിൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ അടൂർ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് – മെഡിക്കൽ സുപ്രണ്ട് ഡോ. ഷഹാനയ്ക്ക് വീൽ ചെയർ കൈമാറുകയും. പി.വൈ.പി.എ ജോയിന്റ് സെക്രട്ടറി ഇവാ. ഷൈൻ പി കെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും സ്വാഗതം പറയുകയും ചെയ്‌തു. ഡോ. ഷഹാന അടൂർ വെസ്റ്റ് സെന്റർ പി.വൈ. പി.എ ചെയ്യുന്ന സാമൂഹ്യ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും പ്രവർത്തകർക്കു നന്ദി അറിയിക്കുകയും ചെയ്തു.
പ്രവർത്തനങ്ങളെ അനുഗ്രഹിച്ച് സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു കോശി പ്രാർത്ഥിക്കുകയും, പാസ്റ്റർ മാത്യുകുട്ടി ആദ്യ പൊതിച്ചോർ വിതരണം നടത്തുകയുണ്ടായി.
പൊതിച്ചോറുകൾ ഐ.പി.സി എബനേസർ ഇടയ്ക്കാട് സഭയും, പി.വൈ.പി.എ പ്രവർത്തകരും ചേർന്ന് ക്രമീകരിച്ചു നൽകി. തുടർന്നും അടൂർ വെസ്റ്റ് സെന്ററിലെ ഓരോ പ്രാദേശിക പി.വൈ.പി.എമായി സഹകരിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതായിരിക്കും, അതോടൊപ്പം വിവിധ ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ വീൽ ചെയറുകളും വിതരണം നടത്തുന്നതായിരിക്കും.

ഇതിന്റെ പ്രാരംഭഘട്ടം 2022 ജൂലൈ 9ന് അടൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ നടന്നിരുന്നു. പാസ്റ്റർ ജോൺസൻ ബെന്നി, സെന്റർ കമ്മറ്റി മെമ്പർ സാം കുര്യൻ, സാജൻ ജോർജ് സെന്റർ പി.വൈ.പി.എ കമ്മറ്റി അംഗങ്ങളായ വിൽസൺ ബി, ബിജു പനന്തോപ്പ് ഇടയ്ക്കാട് പിവൈപിഎ സെക്രട്ടറി ലിജെൻ സോളമൻ, സഭാംഗങ്ങളായ ജെ പാപ്പച്ചൻ, മോളിക്കുട്ടി തങ്കച്ചൻ, പ്രിൻസി വിനു, സിബി വർഗീസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like