ഇന്നത്തെ ചിന്ത : മനുഷ്യനെ മനുഷ്യനാക്കുന്ന യഹോവഭക്തി | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 20:27
മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു.

മനുഷ്യനെ മനുഷ്യനാക്കുന്നതും മൃഗങ്ങളിൽ നിന്നും അതിനെ വേർതിരിക്കുന്നതും ദൈവം അവനിൽ നൽകിയിരിക്കുന്ന ആത്മാവാണ്. ജ്ഞാനത്തിന്റെ വചനം നമ്മെ പഠിപ്പിക്കുന്നത് ആത്മാവ് അല്ലെങ്കിൽ ജീവശ്വാസം ‘യഹോവയുടെ ദീപം ആകുന്നു’ എന്നാണ്. മനുഷ്യന്റെ ആളത്വത്തിക്കു ആഴമായി ഇറങ്ങുന്നതും അടിത്തട്ടുകളെ പരിശോധിക്കുന്നതും ഈ ദീപമാണ്. ബൈബിൾ വിവക്ഷിക്കുന്ന മനസ്സാക്ഷിയും ഇത് തന്നെ. ഓരോ മനുഷ്യനിലുമുള്ള ആത്മ സ്വഭാവത്തിൽ ഈ ദീപമുണ്ട്. ആത്മസ്വഭാവത്തിന് മുന്നിൽ അശുദ്ധി ശുദ്ധവും ശുദ്ധി അശുദ്ധവും ആകില്ല! അതുകൊണ്ടാണ് തെറ്റ് സംഭവിക്കുമ്പോൾ മനസ്സാക്ഷി അവനെ കുറ്റപ്പെടുത്തുന്നത്. മനസ്സാക്ഷി പറയുന്നത് അനുസരിക്കാഞ്ഞാൽ മൃത്യു അത്രേ ഫലം. അതുകൊണ്ട് പ്രിയരേ, തെറ്റുകളെക്കുറിച്ച് ബോധവാന്മാരായിരിക്കുക, അല്ലെങ്കിൽ ന്യായവിധി നാളിൽ തക്ക പ്രതിഫലം പ്രാപിക്കും. യഹോവ ഭക്തി നമ്മെ ശരിക്കും മനുഷ്യരാക്കി മാറ്റട്ടെ.

1 കൊരിന്ത്യർ 2:11 നോക്കൂ, “മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല”.
ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like