ലേഖനം: വിവാഹമോചനവും മോശെയും | സീബ മാത്യൂ കണ്ണൂർ

“ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു ” (മത്തായി 19:6) പഴയ പുതിയ നിയമങ്ങളിൽ   മോശെയുടെ ജീവിതവും ഉപദേശത്തിൽ നിന്നും വിവാഹമോചനം സംബന്ധിച്ചു  ചില ഓർമ്മപ്പെടുത്തലുകൾ. വാഗ്ദത്ത കാലം അടുത്തപ്പോൾ മിസ്രയീമിൽ ലേവി കുടുംബത്തിൽ അമ്രാമിന് യോഖേബെദിൽ ജനിച്ച  മൂന്നു മക്കളിൽ  മോശെ ഇളയവനായ് ജനിച്ചു.  പിന്നീട് ഫറവോന്റെ പുത്രിയുടെ മകനായി വളർത്തപ്പെട്ടു. മോശെ മുതിർന്ന ശേഷം സഹോദരന്മാരുടെ ക്ഷേമത്തിനായി  അന്യായതിന്ന് എതിരെയുള്ള  പോരാട്ടം   മിസ്രയീമിൽ നിന്നും  ഓടി പോകുന്നതിൽ  കലാശിച്ചു.

പിന്നീട്  മോശെയുടെ പെണ്ണുകാണൽ നടന്നത് മിദ്യാനിലെ കിണറ്റിൻ കരയിൽ ആയിരിക്കാം. ഇടയന്മാരുടെ അന്യായതിൽ നിന്നും മിദ്യാനിലെ പുരോഹിതനായ റെഗൂവേലിന്റെ (യിത്രോവ് ) മക്കളെ വിടുവിച്ചു സഹായിച്ചു. അങ്ങനെ സിപ്പോറയെ കണ്ട് സ്നേഹിച്ചു കൂട്ടിക്കൊണ്ട് വരികയോ ഒളിച്ചേടുകയോ ചെയ്തില്ല. മാതാപിതാക്കളോ സഹോദരങ്ങളേ  കൂടെ ഇല്ലെങ്കിലും   പരദേശിയായി വന്ന  മോശെയ്ക്കു യിത്രോവിനോട് കൂടെ താമസിക്കാൻ സമ്മതം അറിയിച്ചതുകൊണ്ട് പാർപ്പിടവും ആഹാരവും തൊഴിലും  നൽകി തന്റെ മകളായ സിപ്പോറയെ  ഭാര്യയായി കൊടുത്തു വിവാഹവും നടത്തി.  ഉഭയസമ്മതത്താൽ വിവാഹിതാരായ പുരുഷനെയും സ്ത്രീയെയും യോജിപ്പിക്കുന്നത് ദൈവമാണ്. വിവാഹിതരായ നാം ജീവിത പങ്കാളിയോടു പറഞ്ഞ ഉഭയസമ്മതാത്തിന്റെ വാക്കുകളുടെ അർത്ഥാവ്യാപ്തി ഗ്രഹിച്ചിട്ടുണ്ടോ ? ഇന്നും ആ വാക്കുകൾ ഓർക്കുന്നുണ്ടോ ?

പൂർവ്വ പിതാക്കന്മാർ ഗേപാലകർ ആയിരുന്നു അതുകൊണ്ട് തൊഴിൽ രഹിതനായ മോശെയ്ക്ക്  മിസ്രയീമ്യ വിദ്യാഭ്യാസവും യോഗ്യതയും  അനുസരിച്ച്  അല്ലെങ്കിലും കുലത്തൊഴിൽ എന്ന നിലയിലും കുടുംബം പുലർത്താൻ ആടുകളെ മേയ്ക്കുന്നതു  കുറച്ചിലായി കണ്ടില്ല. എല്ലാ തൊഴിലിലും അതിന്റേതായ മാന്യത ഉണ്ട്. ഗോത്ര പിതാവായ യാക്കോബിനെ പോലെ പെണ്ണിനും സമ്പത്തിനും വേണ്ടി മോശെ അമ്മായിയപ്പനെ  സേവിച്ചില്ല.  ഫറവോന്റെ സന്നിധിയിൽ നിന്നു ഓടിപേയാവൻ  ഹോരേബിൽ ദൈവസന്നിധിയിൽ അടുത്ത് ചെന്ന് നിന്നു. ആ മരുഭൂമിയിൽ കർത്താവ് പേര് ചെല്ലി മോശെയെ വിളിച്ച്  ഹൃദ്യമായി സംസാരിച്ചു. അമ്മായിയപ്പന്റെ അജഗണത്തെ  പാലിക്കുന്നതിൽ  അല്പത്തിൽ വിശ്വസ്തൻ ആയിരുന്ന മോശെയെ  അധികത്തിനും കാര്യവിചാരകനായി  ഇസ്രായേലിന്റെ അജപാലകനായി   അധിക്കാരിയും വീണ്ടെടുപ്പുകാരനും ആക്കി തിരഞ്ഞെടുത്തു മിസ്രയീമിലേക്ക് മടക്കി അയച്ചു.

മോശെ വർഷങ്ങൾക്ക് ശേഷം ആദ്യമായി  അമ്മായിയപ്പനോടു മിസ്രയീമിലുള്ള  സഹോദരന്മാരുടെ ക്ഷേമം അന്വേഷിക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച്  സംസാരിച്ചപ്പോൾ,
യിത്രോവ് മോശെയോടു നിനക്ക് എന്നോടുകൂടെ പാർപ്പാൻ സമ്മതം അറിയിച്ചത് കൊണ്ടാണ് എന്റെ മകളെ തന്നത്  അതുകൊണ്ട് നീ പോകേണ്ട എന്നോ, അല്ല നീ വേണം എങ്കിൽ പോയിട്ടു വരിക ഭാര്യയും മക്കളും ഇവിടെ നിൽക്കട്ടെ എന്നു പറഞ്ഞില്ല. ദൈവനിയോഗത്തിന് എതിര് സംസാരിക്കാതെ മോശെയോടു കൂടെ  കുടുംബത്തെയും  സമാധാനത്തോടെ പോകാൻ യാത്രയാക്കി.   യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല.   ദൈവത്തിന്റെ വടിയും കയ്യിൽ എടുത്ത് മോശെ തന്റെ ഭാര്യ സിപ്പോറയെയും പുത്രന്മാരായ ഗേർഷോം, എലീയേസെർ എന്നിവരെയും കൂട്ടി കഴുതപ്പുറത്തുകയറ്റി മിദ്യാനിൽ നിന്നു മിസ്രായിം ദേശത്തേക്കു യാത്ര തിരിച്ചു.  കുടുംബമായി ഉള്ള യാത്ര ആദ്യ അനുഭവമാണ്.

അഹരോൻ വർഷങ്ങൾക്ക്  ശേഷം കർത്താവ് പറഞ്ഞിട്ട് ദൈവത്തിന്റെ പർവ്വതാത്തിൽ  സഹോദരനായ മോശെ ഏതിരോറ്റുവന്നു പരസ്പരം കണ്ട് കർത്താവ് വെളിപ്പെടുത്തിയ ദൈവിക പദ്ധതികളെ  കുറിച്ച്  സംസാരിച്ചു. ഗോത്ര പിതാവായ അബ്രഹാം തേജോമയനായ ദൈവത്തെ കണ്ടതുപോലെ വിശ്വാസത്താൽ മോശെ അദൃശ്യ ദൈവത്തെ കണ്ടു ഉറച്ചുനിന്നു. സീനായ് ദർശനത്തെ സംബന്ധിച്ച് അമ്മയിയപ്പനോട് സംസാരിച്ചവൻ ജീവിതപങ്കാളിയോട് ആ വിഷയം സംബന്ധിച്ച് സംസാരിക്കുകയും ആ സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു എന്ന് കരുതാം. സീനായിൽ നിന്നും മോശെ തന്റെ ഭാര്യയെയും മക്കളെയും  ഭവനത്തിലേക്ക്   മടക്കി അയച്ചിട്ട്   പിന്നെ  മോശെയും അഹരോനും  മിസ്രയിമിലേക്ക് പോയി. (Exo 4:29)

ഭർത്താവ്  പോകാം എന്ന് പറഞ്ഞപ്പോൾ സിപ്പോറ അനുസരിച്ചു കൂടെ പോയി. എന്നാൽ മടക്കി അയച്ചതിനാൽ ജീവിതം അവസാനിപ്പിച്ചില്ല, വഴിതെറ്റി പോയില്ല,  സ്വന്ത ഭവനത്തിലേക്ക് മടങ്ങിവന്നു ഭർത്താവ് തന്നെ മടക്കി അയച്ചിട്ട് വന്നതുകൊണ്ട് പാരാതിപ്പെട്ടി തുറന്ന്  പിതാവിനോട് എവിടെ നിന്നേ വന്ന അന്യപുരുഷന് എന്നെ വിവാഹം ചെയ്തു കൊടുത്താണ് ഇതിനെല്ലാം കാരണം എന്നോ, കഴിഞ്ഞ നാല് പതിറ്റാണ്ട്  പ്രശ്നങ്ങൾ ഇല്ലാത്ത  ജീവിതമായിരുന്നു സീനായി പർവ്വതത്തിൽ കണ്ട  ദർശനമാണ് ഇതിനെല്ലാം കാരണം എന്നേ, അല്ല ഞങ്ങളുടെ യാത്രയിൽ  സീനായിൽ വെച്ച് കണ്ട സഹോദരനാണ് ഇതിനെല്ലാം കാരണമെന്ന് ഇങ്ങനെ  പലതും  പറയാമായിരുന്നു എങ്കിലും ഇത് ഒന്നു  പറയാതെ മൗനമായിരുന്നു.   വിവാഹം കഴിപ്പിച്ച് അയച്ച മകൾ ഏത് സാഹചര്യത്തിലും എപ്പോൾ  മടങ്ങി വന്നാലും പിതാവിന്റെ വീട്ടിലെ വാതിൽ തനിക്കെതിരെ കൊട്ടി അടച്ചിട്ടില്ല എന്ന  തിരിച്ചറിവ് ഈ കാലത്തും ജീവിക്കുന്ന പെൺകുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഇതൊരു നല്ലൊരു മാതൃകയാണ്. വീട്ടിൽ വന്ന ഉടനെ ഓടിച്ചു വിട്ടില്ല   മോശെ സീനായ് പർവ്വതത്തിൽ ദൈവത്തിൻെറ സന്നിധിയിൽ മടങ്ങി വരുന്നതുവരെ  കാത്തിരിക്കുകയാണ്.  യിത്രോവു പിതാവ് എന്ന നിലയിൽ  ആ ബന്ധം  വേർപെടുത്താൻ ശ്രമിക്കാതെ ഊട്ടി ഉറപ്പിക്കാൻ ശ്രമിക്കുന്നു. ഒരു ഭാര്യയും ഭർത്താവും മരണം അവരെ  വേർപിരിക്കുന്ന നാൾവരെ വൈവാഹിക ബന്ധത്തിൽ തുടരുക എന്നത് ദൈവീക പദ്ധതിയാണ്.

എന്നാൽ  ദൈവം മോശെ മുഖാന്തിരം മിസ്രയീമിൽ യിസ്രായേലിന്നു വേണ്ടി ചെയ്തതും അവിടെ നിന്നും അവരെ പുറപ്പൊടുവിപ്പിച്ച വിവരങ്ങളും  മിദ്യാനിലെ പുരോഹിതനായ യിത്രോവു കേട്ടപ്പോൾ,  മോശെ തന്റെ ജീവിത പങ്കാളിയെ  എവിടെ നിന്നു തിരിച്ചായച്ചോ അവിടേക്ക് ചില നാളുകൾക്ക് ശേഷം  പിതാവായ യിത്രോവ് അവന്റെ ഭാര്യ സിപ്പോറയെയും രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു പുറപ്പെട്ടു യിസ്രായേൽ പാളയം ഇറങ്ങിയ മരുഭൂമിയിൽ ദൈവത്തിന്റെ പർവ്വതത്തിങ്കൽ മോശെയുടെ അടുക്കൽ വന്നു. ദൈവത്തിന്റെ സന്നിധിയിൽ നിന്റെ വിഷയത്തെ നിന്റെ മക്കളുടെ കുടുംബ പ്രശ്നത്തെ കൊണ്ടു ചെന്നാൽ  അവിടെ പരിഹാരം ഉണ്ട്. മടക്കി അയച്ച മകളെ വീട്ടിൽ പിടിച്ച് നിർത്താതെ സമാധാനത്തോടെ കൊണ്ടു ചൊന്നാക്കി.

സീനായിൽ മോശെ തന്റെ അമ്മായിയപ്പനെ എതിരേറ്റു സ്വീകരിച്ചു. അങ്ങനെ അമ്മായിയപ്പനും മരുമകനും തമ്മിൽ കുശലപ്രശ്നങ്ങൾ ചെയ്‌വാൻതക്ക നല്ല ആത്മബന്ധം പുലർത്തിയിരുന്നു.
നല്ല അമ്മാവിയമ്മയും മരുമകളും നൊവൊമിയും രൂത്തും ആണെങ്കിൽ നല്ല അമ്മായിയപ്പനും മരുമകനും യിത്രോവും മോശെയുമാണ് എന്നതിന് രണ്ട് പക്ഷമില്ല. യിത്രോവിന്റെ വാക്കുകളിൽ സഹോദരനായ അഹരോൻ കാരണമല്ല സിപ്പോറ സ്വന്ത ഭവനത്തിലേക്ക് മടങ്ങിയത്. എന്നാൽ ഇന്നത്തെ കാലത്ത് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടനെ ജീവിത പങ്കാളിയെ ഉപേക്ഷിക്കുന്നതും മക്കളെ മതി എന്ന് പറയുന്നവരും അല്ലാത്തവരും ഉണ്ട് എന്നതും എത്ര ദുഃഖപൂർണ്ണമായ തീരുമാനമാണ്. മോശെ ജീവിതയാത്രയിൽ സിപ്പേറയെ വാഗ്ദത്ത യാത്രയെ പറ്റിയുള്ള ശരിയായ രൂപരേഖ   ധരിപ്പിച്ചതുകൊണ്ടാകാം പിതാവിന്റെ പിന്നാലെ സീനായ് പർവ്വതത്തിൽ  മടങ്ങി വന്നത്.

ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു വിട്ടയക്കണമെന്ന് മോശെ മിസ്രയീമിൽ വെച്ച് ഫറവോനോട്ട് പറയുമ്പോൾ മോശെയുടെ ഭാര്യയും മക്കളും കൂടെയില്ല എങ്കിലും കാനാൻ നാട്ടിലേക്കുള്ള യാത്രയിൽ സീനായ് പർവ്വതത്തിൽ അവർ വന്നു ചേർന്നു.  യാഗപീഠത്തിന്റെ മുമ്പിൽ വഴിപാട് വെച്ചേച്ചു ഒന്നാമത് ദൈവത്തോടും, പ്രതിയോഗിയോടും (പ്രതിയോഗി സഹോദരൻ ആയാലും), ജീവിതപങ്കാളിയോടും (1 കോരി. 7:11 ) നിരന്നു കൊൾവിൻ. നിരപ്പ് പ്രാവിക്കുന്നത്  കുടുംബ ബന്ധത്തിൽ തുടങ്ങി സഭയിലും സമൂഹത്തിലും തുടരണം. ശമൂവോൽ പ്രവാചകൻ  യാഗം കഴിച്ച് പന്തിയിലിരിക്കാൻ യിശ്ശായിയുടെ ഇളയ പുത്രൻ വരണമെങ്കിൽ അതിനൊക്കെ എത്രയോ കാലങ്ങൾക്ക് മുമ്പ് മടക്കി അയച്ച മോശെയും മടങ്ങി പോയ സിപ്പോറയും മക്കളും ഒന്നിച്ച്  സീനായിൽ ദൈവസന്നിധിയിൽ വന്നു കഴിഞ്ഞ്   ദൈവമായ യഹോവയ്ക്കു  യിത്രോവ് അർപ്പിച്ച യാഗത്തിൽ പങ്കെടുത്തു  അവരോട് ഒരുമിച്ചു ഭക്ഷിച്ചു. പിന്നെ മോശെ അമ്മായിയപ്പനായ യിത്രോവിനെ യാത്ര അയച്ചു അങ്ങനെ അദ്ദേഹം സമാധാനത്തോടെ സ്വദേശത്തേക്ക് മടങ്ങിപ്പോയി. വളരെ ഖേദാത്തോടെ  എഴുതട്ടെ കർത്താവിന്റെ ശുശ്രൂഷകൻ എന്ന് വിശേഷിപ്പിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന പലരും ദൈവസന്നിധിയിൽ വരുന്നത് ജീവിത പങ്കാളിയെ ഉപേക്ഷിച്ചിട്ട് (അവളുടെ വീട്ടിൽ പറഞ്ഞ് വിട്ട് ) എന്നത് ദുഃഖ സത്യമാണ്.

ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ, മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു എന്ന് പറയുന്ന യെഹൂദ്യാരായ  പരീശന്മാർ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്ന ഗുരുനാഥനായ യേശുവിന്റെ അടുക്കൽ വന്നു ചോദിച്ചത് .
ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ?

യേശുവിനോട് പരീശന്മാർ ചോദിച്ചത് ഇന്നത്തെ കാലത്തും പലകോണിൽ നിന്നും ഉയരുന്ന ചോദ്യമാണ്. ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതം അല്ല എന്നറിഞ്ഞിട്ടും ഏതെങ്കിലും കാരണം അന്വേഷിക്കുന്നവർക്ക് അനുകൂലമായ ഒരു വിധി യേശുവിൽ നിന്നും കേൾക്കുവാൻ അവർ ശ്രമിക്കുന്നു.  കർത്താവ് അവർക്ക് നൽകുന്ന ഉത്തരം വ്യക്തമാണ്. സൃഷ്ടിതാവ് ആദിയിൽ അവരെ ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു അതിൻെറ ഉദ്ദേശം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോട് പറ്റിച്ചേർന്നു ഇരുവരും ഒരു ദേഹമായി തീരുവാനാണ്. അതുകൊണ്ടു അവർ മേലാൽ രണ്ടല്ല , ഒരു ദേഹമത്രേ. ഭർത്താവ് ഭാര്യയോടു  പറ്റിച്ചേരുക എന്നത് സൃഷ്ടാവിന്റെ കല്പനയും/അരുളപ്പാടാണ്  എന്ന് യേശു കർത്താവ് വ്യക്തമാകുന്നു. അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ച : അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി എന്നാണ് വചനം പറയുന്നത്. ഏത് കാരണവും വിവാഹ മോചനത്തിന്  അനുവദിക്കുന്നില്ല  എന്നാൽ വ്യഭിചാരം/പരസംഗം ഇവ നിമിത്തം അനുവദിക്കുന്നു.
ഏതു കാരണവും മതിയായിരുന്നു എങ്കിൽ അമ്മയപ്പന്മാർ ഇല്ലാതിരുന്ന ആദാമിനും തന്റെ ഭാര്യ ഹവ്വയെ ഉപേക്ഷിക്കാൻ കാരണം ഉണ്ടായിരുന്നു. ദൈവം തിന്നരുത് എന്ന് കല്പിച്ച നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷ ഫലം തന്റെ ഭാര്യ  തിന്നാതിനാൽ  എന്നാൽ ആദാം അവളിൽ നിന്ന് ഫലം വാങ്ങി ഭക്ഷിച്ചു. പിന്നീട് എന്നോടു കൂടെയിരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ….. എന്ന് തള്ളി പറഞ്ഞെങ്കിലും ഉപേക്ഷിച്ചില്ല.

മിരിയാം എന്ന സഹോദരി    മോശെയുടെ ശൈശവത്തിൽ അവനു എന്തു ഭവിക്കും മെന്നും അറിവാൻ ദൂരത്തു നിന്നു ഫറവോന്റെ പുത്രിയോടു സംസാരിച്ച് സ്വന്തം അമ്മയെ കൊണ്ട് അവനെ പാലൂട്ടി വളർത്താൻ ശബളം മേടിക്കാൻ കാരണമായി. മൂത്ത സഹോദരി എന്ന നിലയിൽ അമ്മയുടെ സ്ഥാനം ഉണ്ടെങ്കിലും കുറഞ്ഞ പക്ഷം മോശെയുടെയും സിപ്പോറയുടെയും 40-ാം വിവാഹ വാർഷിക ആശംസകൾ അറിയിക്കേണ്ട മിരിയാം സഹോദരന്റെ ഭാര്യയുടെ ജാതിയും കുലവും നിറവും തൊഴിലും കുറച്ചിലായി കണ്ടെങ്കിൽ  കൂശ്യാനു തന്റെ ത്വക്ക് മാറ്റുവാൻ കഴിയാത്താതുപ്പോലെ കൂശ്യാ സ്ത്രീയായ നാത്തുന്റെ ത്വക്കിന്റെ നിറം പ്രശ്നമാക്കി ഉയർത്തിക്കാട്ടിയപ്പോൾ ദൈവം മീര്യാമിന്റെ ത്വക്ക് സന്ദർശിച്ചപ്പോൾ ഹിമംപോലെ വെളുത്തു കുഷ്ഠരേഗിണിയായി പാളയത്തിന്നു പുറത്ത് 7 ദിവസം അടയക്കപ്പെട്ടു. യിസ്രയേലിന്റെ യാത്ര വരെ മുടങ്ങി. ഇന്നത്തെ രീതിയിൽ സഹോദരി വർഷിപ്പ് ലീഡർ, ശുശ്രൂഷക്കാരത്തി, പ്രവാചാകി എന്നി നിലയിൽ ആയിരുന്നാലും    സഹോദരന്റെ കുടുംബ  ജീവിതത്തിൽ  ഇടപ്പെടരുത്.

നമ്മുടെ വിവാഹ ശുശ്രൂഷകളിൽ കേൾക്കുന്ന ചില വാക്കുകൾ   ഈ വിഷയത്തിൽ ഇന്നത്തെ പോലെ എല്ലായിപ്പോഴും മൗനാമായിരിക്കയും വേണം. പൊതു സഭയുടെ   മൗനം സമ്മതമായി പരിഗണിച്ചു……. വിവാഹശുശ്രൂഷകൾ (കുദശ ) നടത്തിയത്. എന്നൽ അന്ന് മൗനാമായിരുന്നവരും വിവാഹ ശുശ്രൂഷയിൽ പങ്കെടുക്കാത്തവരും ഇന്ന് ആ മൗനം ഭേതിക്കുന്നുണ്ടോ? ജാതിയുടെ പണത്തിന്റെ നിറത്തിന്റെ കഴിവിന്റെ പേരിൽ പോരടിക്കുകയും വിവാഹ മോചനത്തിന് നിയമതിനുള്ളിലെ പഴുതുകളും നിയമസാദ്ധ്യതക്കായ് പല കാരണങ്ങളും, നിയമം അനുവദിച്ചിരിക്കുന്ന കര്യങ്ങൾ നടപ്പാക്കാൻ അവയെ പ്രകോപനപരമായി സൃഷ്ടിച്ച് അതിന്റെ തെളിവുകൾ ഉണ്ടാക്കുകയും അത് ഉപയോഗിച്ച് വിവാഹ മോചനം  സാദ്ധ്യമാക്കുവൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത സമൂഹത്തിൽ വർദ്ധിച്ചു വരുന്നു അത് ദൈവസഭയിലും കുറവല്ല. പരസ്പരം സംസാരിച്ചു രമ്യപ്പെടുവാൻ കഴിയുന്ന പല നിസാര കാര്യങ്ങളും ബലൂൺ പോലെ ഊതി വീർപ്പിക്കുകയാണ് അതിനു വേണ്ടിയുള്ള  തിരക്കഥകൾ മെനയുന്നവർ നമ്മുടെ ഇടയിലും വർദ്ധിച്ചുവരുന്നു.

പരിശന്മാരുടെ രണ്ടാമത്തെ ചോദ്യം എന്നാൽ  ഉപേക്ഷണപത്രം കൊടുത്തിട്ട് അവളെ ഉപേക്ഷിപ്പൻ മോശെ കല്പിച്ചതു എന്ത്?
വിവാഹ മോചന അനുമതി മോശെ നൽകുന്നു അതിന് ഉപേക്ഷണപത്രം നൽകിയാൽ മതി അതിന് യേശുവിന്റെ മറുപടി ഇത് മോശെയുടെ കല്പനയായിട്ടാല്ല  അനുവാദമായിട്ടാണ് കാരണം അവരുടെ ഹൃദയ കാഠിന്യം നിമിത്തം മാത്രേ. പിന്നെ ആദിയിൽ അങ്ങനെ അല്ലായിരുന്നു. ജീവിത പങ്കാളിയെ ഉപേക്ഷിക്കുന്നത്   ഒന്ന് ഹൃദയ കഠിന്യമുള്ളവരും  രണ്ട് ലേശം പോലും  സുബോധം ശേഷിക്കാത്തവരും മൂന്ന് ജീവിതം സാഹാസം കൊണ്ടു മൂടിയാവരും (മത്തായി 19:8, മലാഖി 2:15,16) ജീവിതപങ്കാളിയോട് അവിശ്വസ്തത കാണിച്ചാൽ ശിക്ഷാവിധി ഉണ്ട് .  വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള ബന്ധത്തിൽ അവിശ്വാസിക്ക് പിരിയണം എങ്കിൽ പിരിയാം എന്നാൽ വിശ്വാസിയെ സംബദ്ധിച്ചു മുൻകൈ എടുത്ത് ജീവിത പങ്കാളിയെ ഉപേക്ഷിക്കാൻ തിരുവചനം അനുവദിക്കുന്നില്ല.

കർത്താവ് ഉപേക്ഷണം വെറുക്കുന്നു മലാഖി 2:16
ഒരു ഭർത്താവും ഭാര്യയും മരണം അവരെ വേർപിരിക്കും വരെ വൈവാഹിക ബന്ധത്തിൽ തുടരുക എന്നതാണ് ദൈവീക പദ്ധതി. കർത്താവിനെ ഉപേക്ഷിച്ചു കൊണ്ട് ആരെയും ജീവിതപങ്കാളി ആകാൻ ശ്രമിക്കരുത്.  ജീവിത പങ്കാളിയെ വെറുത്തു പോയി അതുകൊണ്ട്   വിവാഹം മോചനം നടത്തി ദൈവത്തെയും  വെറുപ്പിക്കാം എന്ന് കരുതുന്നുവോ. പ്രവചന നിവർത്തിക്കായി ഒരിക്കൽ മാത്രം സംഭവിച്ചതും ഇനിയൊരിക്കലും  ആവർത്തികാത്ത കാര്യത്തിൽ   കൃപ ലഭിച്ച മറിയ എന്ന കന്യക കർത്താവിന്റെ ദൂതന്റെ സന്ദേശത്തിന് മുമ്പിൽ  ഇതാ, ഞാൻ കർത്താവിന്റെ ദാസി നിൻെറ വാക്കു പോലെ എനിക്ക് ഭവിക്കട്ടെ എന്നു പറഞ്ഞതിന്റെ   പരിണിത ഫലമായി തൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യം നിമിത്തം തന്റെ ഭർത്താവായ ജോസഫ് എന്ന നീതിമാനായ വ്യക്തി  തന്റേതല്ലാത്ത കാരണത്താൽ ജീവിതപങ്കാളിയെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചപ്പോൾ അദ്ദേഹത്തിന്റെ അടുക്കലും കർത്താവ് തന്റെ ദൂതനെ അയച്ചു കല്പിച്ചു. ജോസഫ് അതുപോലെ ചെയ്തു ഭാര്യയെ ചേർത്തു കൊണ്ടു .  ജീവിതപങ്കാളിയെ ഉപേക്ഷിക്കുന്നതിന് മുമ്പായി ദൈവശബ്ദത്തിനായ് കാതോർക്കാം. ഞാൻ നീതിമാൻ അതുകൊണ്ട് ജീവിതപങ്കാളിയെ ഗൂഢമായി ഉപേക്ഷിക്കാം. എന്നാണോ കരുതുന്നത്. കുടുംബം എന്ന നിലയിൽ ദൈവം നൽക്കുന്ന ആലോചനകൾ  ജീവിതപങ്കാളിയെ കൂടാതെ ഏകനായി  ചെയ്തു തീർക്കേണ്ടത് അല്ല അവൾ ജീവന്റെ കൃപയ്ക്ക് പങ്കാളിയാണ്.

ദൈവം വിവാഹ മോചനം വെറുക്കുന്നു.  വിവാഹിതരായ നിങ്ങൾ ദൈവം വെറുക്കുന്നത് ചെയ്യുവാൻ  ആലോചിക്കുകയും ശ്രമിക്കുകയും ചെയ്യുന്നുവോ?  വാക്കുകൾ കൊണ്ടും പ്രവർത്തികളിലും ജീവിത പങ്കാളികളെ തമ്മിൽ വേർപിരിക്കാൻ തെറ്റായ ഒരു ചെറു ശ്രമം പോലും നടത്തരുത്. അതിന് മാതാപിതാക്കന്മാർ സഹോദരങ്ങൾ ബന്ധുമിത്രാധികൾ  ഇങ്ങനെ മറ്റാർക്കും അതിനുള്ള അനുവാദവും അധിക്കാരവും ഇല്ല.
ദൈവം യോജിപ്പിച്ചതിനെ
മനുഷ്യൻ വേർപിരിക്കരുത്.

സീബ മാത്യു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.