ഇന്നത്തെ ചിന്ത :കൈക്കൂലി | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 17:8
സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും.

ലോകത്തിൽ കൈക്കൂലി ഇല്ലാതെ കാര്യങ്ങൾ സാധിക്കില്ല എന്ന അവസ്ഥയാണ് ഇപ്പോൾ. കൈക്കൂലിയുടെ പേരിൽ എത്രയോ പണമാണ് ഈ രാജ്യത്തിൽ ദിനംപ്രതി ഒഴുകിക്കൊണ്ടിരിക്കുന്നത്. സമ്മാനങ്ങൾ കൊടുക്കുന്നതും പണം കൊടുക്കുന്നതുമെല്ലാം വലിയവരെ സന്തോഷിപ്പിക്കാനാണെന്നത് നിഷേധിക്കാനാവില്ല. വളഞ്ഞ വഴിയും നോട്ടിന്റെ ഘനവും സാധിച്ചു തരാത്ത കാര്യങ്ങളില്ല. അത് ചെല്ലുന്നിടത്തൊക്കെയും കാര്യം സാധിക്കുന്നു. ചുരുക്കം ചിലർ മാത്രമേ പിടിക്കപ്പെടുന്നുള്ളു എന്നതാണ് സത്യം. അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും. വാക്യം 23ൽ ശലോമോൻ ഇതിനെ കളിയാക്കുന്നുണ്ട്,
“ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു”. സങ്കീ. 15:5 നോക്കൂ, “തന്റെ ദ്രവ്യം പലിശെക്കു കൊടുക്കാതെയും കുറ്റുമില്ലാത്തവന്നു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ; ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല”.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.