പെർത്ത് പെന്തെക്കോസ്തൽ അസംബ്ലി: ക്രിസ്തീയ ഗാനസന്ധ്യ ഡിസം. 3ന്

ഓസ്ട്രേലിയ: പെർത്ത് പെന്തക്കോസ്തൽ അസംബ്ലിയുടെ (പി പി എ) യുവജന വിഭാഗമായ Perth Christ Ambassadors (PCA) നേതൃത്വം നൽകുന്ന ക്രിസ്തീയ ഗാനസന്ധ്യ ഡിസംബർ 3 ശനിയാഴ്‌ച വൈകുന്നേരം 6 മണിയ്ക്ക് പി പി എ സഭാ ഹാളിൽ (15 Lerista Ct, Bibra Lake WA 6163) നടക്കും.

വിശുദ്ധ ബൈബിളിലൂടെ (Through the Bible) എന്ന ആശയത്തെ ആസ്പദമാക്കി പഴയ പുതിയ തലമുറകളെ കോർത്തിണക്കി മലയാളം ഉൾപ്പെടെ നാലു ഭാഷകൾ കേന്ദ്രീകരിച്ചു ക്രമീകരിക്കപ്പെടുന്ന ഈ സംഗീത സായാഹ്നത്തിന് അനുഗ്രഹീത അഭിഷിക്തന്മാർ നേതൃത്വം നൽകുന്നു. (ഉല്പത്തി മുതൽ വെളിപാട് വരെയുള്ള ദൈവ വചനത്തിലൂടെയുള്ള ഒരു സംഗീത യാത്രയാണ് ഇതിന്റെ ഇതിവൃത്തം). 14 വർഷങ്ങൾ പിന്നിടുന്നു പെർത്തിലെ മലയാളി പെന്തക്കോസ്ത് സഭയാണ്
പെർത്ത് പെന്തെക്കോസ്തൽ അസംബ്ലി.

-ADVERTISEMENT-

-ADVERTISEMENT-

You might also like