ഐപിസി ഹരിയാന സ്റ്റേറ്റ് പിവൈപിഎക്ക് പുതിയ ഭാരവാഹികൾ

ഹരിയാന: ഐപിസി ഹരിയാന സ്റ്റേറ്റ് പിവൈപിഎയുടെ 2022 -24 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി സുവിശേഷകൻ പ്രീദീപ് മസി, സെക്രട്ടറി സഹോദരൻ ഡെറിക് ജോൺസൺ, ട്രഷറർ സഹോദരൻ ജിതേന്ദർ കുമാർ എന്നിവരെയും പൊതുയോഗം തെരഞ്ഞെടുത്തു. കൂടാതെ 11 അംഗ കമ്മിറ്റിയും നിലവിൽ വന്നു.

പ്രസിഡന്റായി ആയി തിരഞ്ഞെടുക്കപ്പെട്ട സുവിശേഷകൻ പ്രീദീപ് മസി ഫരീദാബാദ് ഐ പി സി യുടെ പാസ്റ്ററും യുവജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന യുവ പ്രഭാഷകനും ആണ്.സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഡെറിക് ജോൺസൺ ഐ പി സി ഖാൻപുർ ഇമ്മാനുവേൽ സഭ അംഗവും വർഷിപ്പ് ലീഡറും മികച്ച പരിഭാഷകനും ആണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like