ആരാധനാലയ നിയമം: നിലപാട് അറിയിക്കാന്‍ 
സമയം തേടി കേന്ദ്രം

ന്യൂഡൽഹി: ആരാധനാലയ നിയമത്തിലെ വ്യവസ്ഥകളുടെ നിയമസാധുത ചോദ്യംചെയ്‌തുള്ള ഹർജിയിൽ മറുപടി സത്യവാങ്‌മൂലം ഫയൽ ചെയ്യാൻ കൂടുതൽ സമയംതേടി കേന്ദ്രസർക്കാർ.

സർക്കാരുമായി ആശയവിനിമയം നടത്തിയശേഷം പ്രതികരിക്കാമെന്ന്‌ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത പറഞ്ഞു. ഡിസംബർ 12നുള്ളിൽ സത്യവാങ്‌മൂലം നൽകാൻ ചീഫ്‌ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു. മൂന്നംഗബെഞ്ച്‌ കേസ്‌ പരിഗണിക്കുന്നതായിരിക്കും ഉചിതമെന്നും കോടതി നിരീക്ഷിച്ചു. ജനുവരി ആദ്യവാരം കേസ്‌ വീണ്ടും പരിഗണിക്കും. 1947 ആഗസ്‌ത്‌ 15ന്‌ ആരാധനാലയങ്ങൾ എങ്ങനെയായിരുന്നോ അതുപോലെ തന്നെ അവയെല്ലാം സംരക്ഷിക്കപ്പെടണമെന്നാണ്‌ 1991ലെ ആരാധനാലയ നിയമത്തിൽ പറയുന്നത്‌.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.