ഐപിസി കോതമംഗലം ഏരിയ കൺവൻഷൻ നവംബർ 17 മുതൽ

കോതമംഗലം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കോതമംഗലം ഏരിയ കൺവൻഷൻ നവംബർ 17 വ്യാഴം മുതൽ 20 ഞായറാഴ്ച വരെ ഐപിസി കീരംപാറ ബെഥേൽ ഗ്രൗണ്ടിൽ വെച്ചു നടക്കും.

പാസ്റ്റർ ജോയ് എം ജേക്കബ്, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ രാജു ആനിക്കാട്, റെജി ശാസ്താംകോട്ട എന്നിവർ ദൈവവചനം സംസാരിക്കും.

ബ്രദർ ജിസൺ ആന്റണി ഷാരോൺ വർഗീസ് എബേസ് ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. 19 ശനി രാവിലെ 10 മണി മുതൽ 1 മണി വരെ സോദരി സമാജം വാർഷികവും, ഉച്ചകഴിഞ്ഞു 2മണി മുതൽ 5 മണി വരെ പിവൈപിഎ, സൺ‌ഡേ സ്കൂൾ സംയുക്ത വാർഷികവും നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like