ഐപിസി കേരളാ സ്റ്റേറ്റ് പി ജി കോഴ്‌സിന്റെ പ്രവർത്തന ഉത്ഘാടനം നാളെ

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് ഹെബ്രോൻ ബൈബിൾ കോളേജ് 31)-മത് പി.ജി ബാച്ചിന്റെ പ്രവർത്തന ഉത്ഘാടനം നാളെ, 2022 നവംബർ 15, ചൊവ്വ ഉച്ചയ്ക്ക്‌ 12:00 ന് നടത്തപ്പെടും.

ഐപിസി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഏബ്രഹാം ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ. സി തോമസ് ഉത്ഘാടനം നിർവഹിക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ സന്ദേശം നൽകും.

പാസ്റ്റർ രാജു ആനിക്കാട് (സ്റ്റേറ്റ് ജോ. സെക്രട്ടറി), ബ്രദർ ജെയിംസ് ജോർജ് (സ്റ്റേറ്റ് ജോ. സെക്രട്ടറി), ബ്രദർ പി.എം.ഫിലിപ്പ് (സ്റ്റേറ്റ് ട്രഷറർ) എന്നിവർ ആശംസകൾ അറിയിക്കും.

പി.ജി ബോർഡ് എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ സാം പി. ജോസഫ്, പാസ്റ്റർ പി. എ മാത്യു, ഡോ. എബ്രഹാം വർഗീസ്, ബ്രദർ പീറ്റർ മാത്യു കല്ലൂർ, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന, ബ്രദർ സാം സി. ഡാനിയേൽ, ബ്രദർ പീറ്റർ മാത്യു വല്ല്യത്ത് എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading