ലഹരിവിരുദ്ധ സന്ദേശ യാത്ര നടന്നു

കണ്ണൂർ: ഐ.പി.സി. കണ്ണൂര്‍ സെന്റര്‍ പി.വൈ.പി.എ. യുടെ ആഭിമുഖ്യത്തില്‍ 12.11.2022 ശനിയാഴ്ച ലഹരിവിരുദ്ധ സന്ദേശ യാത്ര നടത്തി. മണ്ടളം ഐ.പി.സി. ഹെബ്രോന്‍ സഭയിൽ വച്ച് ഐ.പി.സി. കണ്ണൂര്‍ സെന്റര്‍ സെക്രട്ടറി പാസ്റ്റര്‍ ബിജു തോമസ് പ്രാര്‍ത്ഥിച്ച് ആരംഭിച്ച് രണ്ടു ടീമുകളായി മണ്ടളത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം പരസ്യയോഗങ്ങളും ട്രാക്റ്റ് വിതരണവും നടത്തി.

അവസാനമായി മണ്ടളം ടൗണില്‍ വെച്ച് ഇരു ടീമുകളും സംയുക്തമായി പരസ്യയോഗം നടത്തി. ഐ.പി.സി. കണ്ണൂര്‍ സെന്റര്‍ വൈസ് പ്രസിഡണ്ട് പാസ്റ്റര്‍ പി. ജെ. ജോസ് സമാപന സന്ദേശം അറിയിച്ചു. ഇവാഞ്ചലിസ്റ്റ് ഷെറിന്‍ ടി. തോമസും ഇവാഞ്ചലിസ്റ്റ് ജോപ് പി. ബേബിയും നേതൃത്വം നല്‍കി.

-ADVERTISEMENT-

-ADVERTISEMENT-

You might also like