ഇന്നത്തെ ചിന്ത : വിധവകളെ സംരക്ഷിക്കാൻ ആരുണ്ട്? | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 15:25
അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും; വിധവയുടെ അതിരോ അവൻ ഉറപ്പിക്കും.

ആദിമകാലത്തു സമൂഹത്തിലെ ഏറ്റവും ആലംബഹീനരായിരുന്നു വിധവകൾ. അവരെ സംരക്ഷിക്കാൻ ആരുമില്ലായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ ഭർത്താവിന്റെ പേരിലുള്ള വസ്തുവകകൾ ദുഷ്ടൻമാരായ അയൽവാസികൾ അപഹരിച്ചു കൊണ്ടുപോകുമായിരുന്നു. പക്ഷെ, ദൈവാശ്രയമുള്ള ഒരു വിധവയ്ക്കു ഭാരപ്പെടാൻ ഒന്നുമില്ലായിരുന്നു, കാരണം അവളുടെ ആശ്രയം ദൈവത്തിലായിരുന്നു. സങ്കീ. 68:5 പറയുന്നു, “ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു”. സാധു കൊച്ചുകുഞ്ഞു ഉപദേശി ഇങ്ങനെ പാടി, “പിതാവില്ലാത്തോർക്കവൻ നല്ലൊരു താതനും
പെറ്റമ്മയെ കവിഞ്ഞാർദ്രവാനും
വിധവയ്ക്കു കാന്തനും സാധുവിന്നപ്പവും
എല്ലാർക്കുമെല്ലാമെൻ കർത്താവത്രേ”. അതെ കർത്താവ് ആശ്രയമായിട്ടുള്ളവരത്രെ ഭാഗ്യവാന്മാർ.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like