എഡിറ്റോറിയൽ: കാരുണ്യത്തിലൂടെ നേടീടാം | ബിൻസൺ കെ. ബാബു

“കാരുണ്യമാണ് നമ്മുടെ നിധി “- ഫെഡോർ മിഹയ്ലൊവിഛ് ഡോസ്റ്റോവ്സ്കി

ഇന്ന് ലോക കാരുണ്യ ദിനം. വളരെ വ്യത്യസ്തതയാർന്ന ദിനാചാരണം ആണ് ഇത്. നമ്മുടെ സ്വഭാവത്തിലെ ഒരു സവിശേഷതയാണ് കരുണ അല്ലെങ്കിൽ ദയ എന്നുള്ളത്. അതിന് വളരെ പ്രാധാന്യം കൊടുത്തുകൊണ്ട് എല്ലാ വർഷവും നവംബർ 13 ന് ലോകം മുഴുവൻ കരുണ ദിനമായി ആഘോഷിക്കുകയാണ്.

അനേകം ജീവിതങ്ങളെ ഉയർത്തിക്കൊണ്ട് വരാനും മെച്ചപ്പെടുത്താനും ദയ എന്ന സ്വഭാവത്തിന് കഴിയുമെന്ന ഓര്‍മ്മപ്പെടുത്താന്‍ കൂടിയാണ് ഈ ദിനാചരണം. നിറം, മതം, രാഷ്ട്രീയം, ലിംഗഭേദം, അതിര്‍വരമ്പുകൾ ഇടാതെ എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്നതാണ് ‘കാരുണ്യം’ എന്ന സ്വഭാവം.

ലോക കാരുണ്യ ദിനം ആദ്യമായി ആചരിച്ചത് 1998 ല്‍ ദ വേള്‍ഡ് കൈന്‍ഡ്‌നെസ് മൂവ്മെന്റ് എന്ന സംഘടനയാണ്. ലോകമെമ്പാടുമുള്ള സമാന ചിന്താഗതിക്കാരായ കാരുണ്യ സംഘടനകളുടെ 1997 ലെ ടോക്കിയോ കോണ്‍ഫറന്‍സില്‍ വെച്ചാണ് ഈ പ്രസ്ഥാനം രൂപീകരിക്കപ്പെട്ടത്.

ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ദയ എന്നത്. യാതൊരു കാരണവും ഇല്ലാതെ വെറുതെ ഉപദ്രവിക്കുന്ന(വാക്കുകൾ, പരിഹാസങ്ങൾ, ട്രോളുകൾ) ഒരു സമൂഹമാണ് ഇന്ന് നമ്മുടെ ചുറ്റും ഉള്ളത്. പലപ്പോഴും കഴിവിന്റെ, കുടുംബത്തിന്റെ, സൗന്ദര്യത്തിന്റെ, പണത്തിന്റെ, ശാരീരിക വൈകല്യം തുടങ്ങി വിവിധ മേഖലകളിൽ യാതൊരു കാരുണ്യവും കാണിക്കാതെ നോവിക്കുന്നത് കാണാൻ സാധിക്കും. മേലിൽ പറഞ്ഞിരിക്കുന്ന മനുഷ്യന്റെ വിവിധങ്ങളാകുന്ന അവസ്ഥകളിൽ കാരുണ്യത്തോടെ പ്രോത്സാഹന വാക്കുകൾ കൊടുക്കുയാണെങ്കിൽ അവർ ജീവിതവിജയം നേടുകയും അത് അവർക്കു നന്മയായി തീരുകയും ചെയ്യും.

ഒരു വ്യക്തിയെ അഭിനന്ദിക്കുന്നത് പോലുള്ള ലളിതമായ പ്രവൃത്തികള്‍ക്ക് ഒരുപാട് ഗുണഫലങ്ങൾ ഉണ്ടെന്ന് ലോക കാരുണ്യ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കാരുണ്യം കൊടുക്കുന്നതിലൂടെ അത് കൊടുക്കുന്ന വ്യക്തിക്കും അത് സ്വീകരിക്കുന്ന ആളിനും വിജയിക്കാനുള്ള സാഹചര്യമാണ് ഉണ്ടാക്കപ്പെടുന്നത്. നമ്മുടെ ചുറ്റുപാടുകളിൽ അനേകം ആളുകൾ ഉണ്ട്. നമ്മുടെ സുഹൃത്തുക്കൾ, ബന്ധങ്ങൾ, സഹപ്രവർത്തകർ തുടങ്ങി അനേകർ നമ്മുടെ സമൂഹത്തിൽ നിൽക്കുമ്പോൾ ഇടപെടുന്നുണ്ട്. അപ്പോൾ നമുക്ക് അവരിൽ കാരുണ്യത്തിന്റെ സ്വാധീനം ചെലുത്തുവാൻ സാധിക്കണം.

ലോകരാക്ഷിതാവായ യേശുക്രിസ്തു ഇപ്രാകാരം പറഞ്ഞ”കരുണ ഉള്ളവർ ഭാഗ്യവാന്മാർ, അവർക്കു കരുണ ലഭിക്കും”(മത്തായി 5:7).ആയതിനാൽ എല്ലാവരോടും കാരുണ്യത്തോടെ ഇടപെട്ട് സന്തോഷത്തോടെ ഈ ലോകത്തിൽ ജീവിക്കാം.

ബിൻസൺ കെ. ബാബു

-Advertisement-

You might also like
Comments
Loading...