ഇന്നത്തെ ചിന്ത : ദൈവത്തിന്റെ കണ്ണ് | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 15:3
യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.

യഹോവയുടെ കണ്ണ് സകലതും നോക്കിക്കൊണ്ടിരിക്കുന്നു. നല്ലവരെയും ആകാത്തവരെയും നോക്കുന്ന കണ്ണ് ശക്തിയുടെയും ആശ്വാസത്തിന്റെയും ഉറവിടമാണ്. ഇരുട്ടിനെ ഭേദിച്ചു കടന്നു ചെല്ലാൻ ഈ കണ്ണിനു ശക്തിയുള്ളതിനാൽ ഒന്നും അവിടുത്തേക്ക് മറഞ്ഞിരിക്കുന്നില്ല. മനുഷ്യന് കാണാൻ കഴിയാത്തവയെ കാണുന്ന കണ്ണിനു മുൻപിൽ സകലതും നഗ്നവും മലർന്നതുമാണല്ലോ. അനീതിയെയും ദുഷ്ടതയെയും വെറുക്കുന്ന കണ്ണ് തകർന്നും നുറുങ്ങിയിരിക്കുന്നവരുടെ മേൽ ആർദ്രമായി വെളിപ്പെടുന്നു. ഇയ്യോബ് പറയുന്നു, “എന്റെ വഴികളെ അവൻ കാണുന്നില്ലയോ? എന്റെ കാലടികളെയൊക്കെയും എണ്ണുന്നില്ലയോ?” (ഇയ്യോബ് 31:4). വീണ്ടും കാണുന്നു, ” അവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ കാണുന്നു” (ഇയ്യോബ് 34:21). യിരെമ്യാവ് പറയുന്നത് ശ്രദ്ധിക്കൂ, “എന്റെ ദൃഷ്ടി അവരുടെ എല്ലാവഴികളുടെയും മേൽ വെച്ചിരിക്കുന്നു; അവ എനിക്കു മറഞ്ഞു കിടക്കുന്നില്ല; അവരുടെ അകൃത്യം എന്റെ കണ്ണിന്നു ഗുപ്തമായിരിക്കുന്നതുമില്ല” (യിരേമ്യാവു 16:17). ” നീ ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തിമാനും ആകുന്നു; ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തികളുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കേണ്ടതിന്നു നീ മനുഷ്യരുടെ എല്ലാവഴികളിന്മേലും ദൃഷ്ടിവെക്കുന്നു” (യിരേമ്യാവു 32:19).

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.