ഐ.പി.സി കൊല്ലം സൗത്ത് സെന്റർ വാർഷിക കൺവൻഷൻ നവംബർ 18 മുതൽ

കൊല്ലം: ഇന്ത്യാ പെന്തക്കോസത് ദൈവസഭ കൊല്ലം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ നവംബർ മാസം 18, 19 (വെള്ളി, ശനി) ദിവസങ്ങളിൽ കൊല്ലം ജവഹർ ബാലഭവനിൽ വൈകിട്ട് 5:30 ന് നടക്കും.

സെന്റർ കേരള സ്‌റ്റേറ്റ് കൗൺസിൽ & പ്രസ്ബിറ്ററി അംഗവുമായ പാസ്റ്റർ ജോൺ റിച്ചാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഐ പി സി കേരള സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ കെ.ജെ തോമസ് (കുമളി ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു .

20-ാം തീയതി ഞായർ രാവിലെ 9.00 മണി മുതൽ ചിന്നക്കട ബഥേൽ ടൗൺ ചർച്ചിൽ വച്ച് സംയുക്ത ആരാധനയും കർത്തൃമേശ ശുശ്രൂഷയും നടക്കും. ഹെവൻലി വോയ്സ് കലയപുരം ഗാന ശുശ്രുഷ നിർവഹിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like