ഇന്നത്തെ ചിന്ത : ജ്ഞാനികളോടുകൂടെ നടക്കാം | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 13:20
ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.

ജ്ഞാനിയായിത്തീരുന്നതിനു എളുപ്പമാർഗ്ഗമുണ്ടോ എന്ന് ചോദിച്ചാൽ അതിനുള്ള മറുപടിയാണ് ഈ വാക്യം. മലയാളത്തിൽ ഇങ്ങനെ ഒരു ചൊല്ലുണ്ട്, ‘മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം’. ജ്ഞാനികളെ പിൻപറ്റിയാൽ ജ്ഞാനിയാകാം എന്നത് അഭികാമ്യമായ കാര്യമാണ്. അപ്പോൾ അവരുടെ നടപ്പും സംസാരവുമെല്ലാം അതുപോലെയാകും. ഈ ഭൂമിയിൽ ആരും ജ്ഞാനികളായി ജനിക്കുന്നില്ല, മറിച്ച് ജ്ഞാനം സമ്പാദിക്കുകയാണ് ചെയ്യുന്നത്. മിനിമം മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം, വിജ്ഞാന ഗ്രന്ഥങ്ങൾ വായിക്കുക, മാതാപിതാക്കളെ അനുസരിക്കുക, സർവോപരി ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കുക. ഇതുള്ളപ്പോൾ തന്നെ സ്വയം അതിനുവേണ്ടി സമർപ്പിക്കാനുള്ള മനസും ആവശ്യമാണ്.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like