ഐ.പി.സി അജ്‌മാൻ പി വൈ പി എ: ‘റിഥം 2022’ നവംബർ 19 ന്

അജ്‌മാൻ: ഐ.പി.സി അജ്‌മാൻ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ ഡിവോഷണൽ ഗാനങ്ങൾ കോർത്ത് ഇണക്കി “റിഥം 2022 ” എന്ന പേരിൽ ഒരു മ്യൂസിക് നൈറ്റ് ക്രമീകരിച്ചിരിക്കുന്നു. പാസ്റ്റർ ദിലു ജോൺ (ഐ.പി.സി, അജ്‌മാൻ) ആത്മീയ ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ക്രൈസ്‌തവ സംഗീത ലോകത്തിനു സുപരിചിതരായ ഇമ്മാനുവേൽ ഹെൻറി, ശ്രുതി ജോയ്, ലാറ സ്റ്റാൻലി എന്നിവർ ഗാനങ്ങൾ ആലപിക്കും.
അജ്‌മാൻ ലുലു ഹൈപ്പർ മാർക്കറ്റിനു സമീപമുള്ള ബ്ളൂമിംഗ്ടൺ അക്കാദമിയിൽ വച്ചാണ് പ്രോഗ്രാം നടക്കുന്നത് . ഏവരെയും ആ പ്രോഗ്രാമിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു

-ADVERTISEMENT-

-ADVERTISEMENT-

You might also like