ദില്ലിയില്‍ ഭൂചലനം; റിക്ടർ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

News : KE News Desk NewDelhi

ന്യൂഡൽഹി: ന്യൂഡൽഹിയില്‍ ഭൂചലനം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത്. ദില്ലിയിലുണ്ടായ ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം നേപ്പാളാണെന്നാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി ട്വീറ്റിലൂടെ വ്യക്തമാക്കിയത്.

ദില്ലിയിലെ വിവിധ മേഖലകളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നേപ്പാളിലെ ദോതി ജില്ലയില്‍ വീട് തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു. ഭൂമിയുടെ 10 കിമീ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 8.52ഓടെ നേപ്പാളില്‍ ഭൂചലനം ഉണ്ടായിരുന്നു. 4.9 തീവ്രതയാണ് ഇത് രേഖപ്പെടുത്തിയത്. പിന്നാലെയാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ ആറിന് മുകളില്‍ തീവ്രത എത്തിയ ഭൂചലനം ഉണ്ടായത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like