അടിയന്തിര പ്രാർത്ഥനയ്ക്ക്‌

അനുഗ്രഹീത വർഷിപ്പ് ലീഡറും ബീഹാർ മിഷണറിയുമായ പാസ്റ്റർ തോംസൺ കണ്ണൂർ (ഷിജു) കഴിഞ്ഞ കുറച്ചു നാളുകളായി ക്യാൻസർ ബാധിതനായി തിരുവനന്തപുരം ആർ.സി.സി യിൽ ചികിത്സയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ഡോക്ടർമാരുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച് ഭവനത്തിൽ കൊണ്ടുവന്നിരിക്കുന്നു.

പൂർണ്ണ വിടുതലിനായി ദൈവജനത്തിന്റെ പ്രാർത്ഥന ആവശ്യപ്പെടുന്നു. കഴിഞ്ഞ 12 ൽ പരം വർഷങ്ങളായി ബീഹാറിലെ ഗ്രാമങ്ങളിൽ കർതൃ വേലയിൽ ആയിരിക്കുന്ന പ്രിയ കർതൃ ദാസൻ അനവധി ഹിന്ദി ഗാനങ്ങളുടെ രചയിതാവ് കൂടെയാണ്. ഭാര്യ സിജിയെയും കുഞ്ഞുങ്ങളെയും കർത്താവ് ബലപ്പെടുത്താൻ വേണ്ടി പ്രാർത്ഥിക്കാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like