ഇന്നത്തെ ചിന്ത :സാമർഥ്യമുള്ള ഭാര്യയും കിരീടവും | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 12:4_
സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന്നു ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികൾക്കു ദ്രവത്വം.

ഉത്തമയായ ഭാര്യ ഭര്‍ത്താവിന്റെ കിരീടം; അപമാനം_ _വരുത്തിവയ്‌ക്കുന്നവള്‍അവന്റെ അസ്‌ഥികളിലെ അര്‍ബുദവും.
(POC Bible)

യഹോവ ഭക്തി വിവേകത്തിന്റെ മാർഗ്ഗം മാത്രമല്ല, പരിജ്ഞാനത്തിന്റേത് കൂടിയാണ്. ജീവിതത്തിനു അർത്ഥവും വ്യാപ്തിയും ജീവിത പാത സുഗമമാക്കുന്നതിനും ഗുണവതിയായ ഭാര്യയെ
തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. കർത്തവ്യബോധവും പാതിവ്രത്യവും പ്രതിബദ്ധതയും ഉള്ള ഉത്തമ സ്ത്രീയായിരിക്കണം ഭാര്യ. അങ്ങനെയുള്ളവൾ ഭർത്താവിന് കിരീടമായിരിക്കും. മാത്രമല്ല, സ്‌നേഹനിർഭരവും ആദർശജീവിതവും ഉള്ളവളായി ദൈവഭയത്തിൽ കുഞ്ഞുങ്ങളെ വളർത്തുന്നവളുമായിരിക്കണം. സദൃ. 31:10 പറയുന്നു, “സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും”.

post watermark60x60

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like