റ്റി.പി.എം വാളകം: സുവിശേഷ പ്രസംഗം വ്യാഴാഴ്ച മുതൽ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ വാളകം സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം നവംബർ 10 വ്യാഴം മുതൽ 13 ഞായർ വാളകം റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
ദിവസവും വൈകിട്ട് 5:45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും ഞായറാഴ്ച രാവിലെ 9 ന് സംയുക്ത വിശുദ്ധ സഭായോഗവും നടക്കും.
സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like