സ്പാർക്ക് കോൺക്ലേവ്

ജയ്പ്പൂർ: ഗ്ലോബൽ സ്പാർക്ക് അലയൻസ് നടത്തുന്ന “സ്പാർക്ക് കോൺക്ലേവ്” എന്ന യൂത്ത്‌ ക്യാമ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 2022 നവംബർ 7
മുതൽ 9 വരെ കൽവാഡിൽ സ്ഥിതി ചെയ്യുന്ന ഗില്ഗാൽ ചിൽഡ്രൻ ഹോമിൽ നടത്തപെടുന്ന “സ്പാർക്ക് കോൺക്ലേവ്” യുവാക്കളുടെ ഇടയിൽ ശക്തമായ ഉണർവ്വിനു കാരണമാകുമെന്നു പ്രതീക്ഷിക്കുന്നു.

പാസ്റ്റർ അരുൾ തോമസ്, പാസ്റ്റർ ജേസൺ എച്, ഡോ.ജെയിംസ് ചാക്കോ, ഡോ. ബെയ്സലി ഐസക്ക് മുതലായ ഈ കാലഘട്ടത്തിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന അനുഗ്രഹീത ദൈവഭൃത്യന്മാർ സ്പാർക്ക് കോൺക്ലേവിൽ യുവജങ്ങളെ അഭിസംബോധന ചെയ്യുന്നു. ഷീനു മറിയം, കൂടാതെ നാരോ ഗേറ്റ്, ജൂഡാനേഷൻ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കുന്നു.

150 ൽ പരം യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സ്പാർക്ക് കോൺക്ലേവിലേക്കുള്ള പ്രവേശന ഫീസ് 250 രൂപായാണ്. ഇതുവരെയും രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്കു താഴെ കൊടുത്തിട്ടുള്ള ലിങ്കിലൂടെ രജിസ്റ്റർ ചെയ്‍വാൻ അവസരമുണ്ട്.

post watermark60x60

സഭകളുമായും സംഘടനകളുമായും കൈകോർത്തു യുവാക്കളെയും സഭാ ശുശ്രൂഷകന്മാരെയും കർത്താവിന്റെ വേലയിൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രവർത്തനരീതിയാണ് ‘സ്പാർക്ക്’ അവലംബിച്ചു പോരുന്നത്. ‘സ്പാർക്ക്’ പിന്നിട്ട എട്ടു മാസങ്ങളിലെ പ്രവർത്തങ്ങളിലൂടെ ഇന്ത്യയിലെ പത്തു പട്ടണങ്ങളിൽ ക്യാമ്പുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുവാൻ കർത്താവ് സഹായിച്ചു.

യുവജനങ്ങളുടെ ഇടയിൽ ദൈവകരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന പാസ്റ്റർ സുജിത് എം സുനിൽ നേതൃത്വം കൊടുക്കുന്ന ‘സ്പാർക്ക്’ വിശാലമായ ആത്മീക ദർശനത്തോടെയും കാഴ്ചപ്പാടുകളോടും പ്രവർത്തന മേഖലയിൽ മുമ്പോട്ടു പോകുന്നു. ദൈവജനങ്ങളുടെ സഹകരണവും പ്രാർത്ഥനയും ഈ പ്രവർത്തനങ്ങളുടെ വിജയത്തിനായി അപേക്ഷിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like