ഇന്നത്തെ ചിന്ത : സത്യസന്ധതയിൽ പ്രമോദിക്കുന്നവൻ | ജെ.പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 11:1
കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം.

യഹോവയെ ഭയപ്പെട്ടു ജീവിക്കുന്നവന്റെ ജീവിതത്തിൽ അത്യന്താപേക്ഷിതമായ ഒന്നാണ് സത്യസന്ധത. കാരണം, ദൈവം വ്യാജത്തെ വെറുക്കുന്നു. വ്യാജത്തിലൂടെ നേടുന്നത് ഒരുകാര്യത്തിലും ഉപകാരവുമാവില്ല. ഇതുപോലെത്തന്നെയാണ് ജ്ഞാനവും. ജ്ഞാനത്തെ വെറുത്തു വ്യാജത്തെ സ്വീകരിക്കരുത്. മറിച്ചു, സത്യത്തിൽ നടക്കുമ്പോൾ അതിന്റെ സ്വാധീനം ജീവിതത്തിന്റെ എല്ലാ തലത്തിലും ഉണ്ടാകും.
യഹോവയായ ദൈവം ഇസ്രായേൽ ജനത്തോട് പറയുന്നത് ശ്രദ്ധിക്കൂ, “നിന്റെ സഞ്ചിയിൽ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുതു. നിന്റെ വീട്ടിൽ മുറുക്കവും ഇളപ്പവുമായ രണ്ടുതരം പറയും ഉണ്ടാകരുതു.
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ ദീർഘായുസ്സോടിരിക്കേണ്ടതിന്നു നിന്റെ പടി ഒത്തതും ന്യായമായതുമായിരിക്കേണം; അങ്ങനെ തന്നേ നിന്റെ പറയും ഒത്തതും ന്യായമായതുമായിരിക്കേണം ( ആവർത്തനം 25:13-15). സദൃശ്യവാക്യങ്ങൾ 20:10 ഇങ്ങനെ പറയുന്നു, “രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവെക്കു വെറുപ്പു”.
പ്രിയരേ, വിശ്വസ്തരായി നമുക്ക് മാറാം. അനാവശ്യമായതൊക്കെ ഒഴിവാക്കി ദൈവത്തെ പ്രസാദിപ്പിച്ചു ജീവിക്കാൻ ശ്രദ്ധിക്കാം.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like