ചെറു ചിന്ത: “ഫ്രീ വൈഫൈ” | ഫിന്നി കെ. സാമുവൽ‍, ദുബായ്

“ഫ്രീ വൈഫൈ” പുതിയതായി ഉദ്ഘാടനം ചെയ്ത ഭക്ഷണശാലയുടെ മുന്നില്‍ എഴുതിവെച്ച ബോര്‍ഡ്‌ ഇങ്ങനെയായിരുന്നു.
ബോര്‍ഡ്‌ വായിച്ചു ഭക്ഷണം കഴിക്കാന്‍ കയറിയ ഒരു മനുഷ്യന്‍ വെയിറ്റര്‍ വന്നപ്പോള്‍ ഫ്രീ വൈഫൈയുടെ പാസ്വേര്‍ഡ്‌ ചോദിച്ചു.

“PAY FIRST” എന്ന് പറഞ്ഞുകൊണ്ട് വെയിറ്റര്‍ അടുത്ത ഓര്‍ഡര്‍ എടുക്കാന്‍ കിച്ചണിലേക്ക് പോയി.
വെയിറ്റര്‍ തിരികെയെത്തിയപ്പോള്‍ അയാള്‍ ചോദിച്ചു “അതിനു ഞാന്‍ ഒന്നും കഴിച്ചില്ലലോ?”
“ORDER FIRST” എന്ന് പറഞ്ഞുകൊണ്ട് വെയിറ്റര്‍ വീണ്ടും അടുത്ത ഓര്‍ഡര്‍ എടുക്കാന്‍ കിച്ചണിലേക്ക് പോയി.

ക്ഷുഭിതനായ ആ മനുഷ്യൻ ഹോട്ടല്‍ മാനേജറിനോട് തന്‍റെ പരാതി പറഞ്ഞു.
“ഞാന്‍ ഇവിടെ എഴുതിവെച്ച ബോര്‍ഡ് കണ്ടുകൊണ്ട്‌ ഭക്ഷണം കഴിക്കാന്‍ കഴറിയതാണ്, എന്നാല്‍ എനിക്ക് ഇതുവരെ
നിങ്ങളുടെ വൈഫൈ ലഭിച്ചില്ല. വെയിറ്ററിനോട് ചോദിച്ചപ്പോള്‍ ഭയങ്കര വെയിറ്റും…”

ആ മനുഷന്റെ വാക്കുകള്‍ കേട്ടിട്ട് ചിരി വന്ന മാനേജര്‍ അയാളെയും കൂട്ടി ആ ബോര്‍ഡിന്‍റെ മുമ്പിലേക്ക് ചെന്നിട്ട് ഇതൊന്ന് വായിക്കുവാന്‍
ആവശ്യപെട്ടു. “ഫ്രീ വൈഫൈ” ആ മനുഷ്യന്‍ വായിച്ചു. മാനേജര്‍ ആ മനുഷ്യനോട് മുഴുവനും വായിച്ചോ എന്ന് ചോദിച്ചു. ?
അയാള്‍ അല്‍പ്പം കൂടെ അടുത്തുചെന്ന് സൂക്ഷ്മായി വായിച്ചു “ഫ്രീ വൈഫൈ *Conditions Apply ”
ആദ്യം ഫുഡ്‌ ഓര്‍ഡര്‍ ചെയുക, ശേഷം ലഭിക്കുന്ന ബില്‍ കാഷ് കൌണ്ടറില്‍ ചെന്ന് ‘പേ’ ചെയുമ്പോള്‍ നിങ്ങള്‍ക്ക് വൈഫൈ പാസ്‌വേര്‍ഡ്‌ കിട്ടും.
അതാണ്‌ Conditions Apply, പലപ്പോഴും ചെറുതായി കാണുന്ന Conditions Apply എന്ന വാചകത്തിനു വലിയ പ്രാധ്യാനം ഉണ്ടെന്ന് മാനേജര്‍ വ്യക്തമാക്കി.

പ്രിയരേ, ഈ ലോകത്തില്‍ ഫ്രീയായി കിട്ടാവുന്നത് അമ്മയുടെ സ്നേഹം മാത്രം ആണ്. സമകാലിക വാര്‍ത്തകള്‍ പലതും ക്രൂരമായ അമ്മമാരുടെ
വാര്‍ത്തകള്‍ പങ്കുവെക്കുമ്പോള്‍ അമ്മ മറന്നാലും നമ്മെ മറക്കില്ല എന്ന് വാക്ക് പറഞ്ഞ ഒരാള്‍ ഉണ്ടെങ്കില്‍ അത് ഞാന്‍ വിശ്വസിക്കുന്ന യേശുക്രിസ്തു ആണ്.
വെറും വാക്കല്ല കാല്‍വരിയില്‍ സ്വന്ത ജീവന്‍ നല്‍കി നമ്മെ വീണ്ടെടുക്കുവാന്‍ വന്നാല്‍ സാക്ഷാല്‍ ലോകത്തിന്‍റെ പാപം ചുമക്കുന്ന
ദൈവത്തിന്‍റെ കുഞ്ഞാട്. നശ്വരമായ ഈ ലോകത്തില്‍ യഥാര്‍ത്ഥമായി കിട്ടാവുന്ന ഒരെയൊരു “ഫ്രീ” എന്നത് ആ ‘ദൈവസ്നേഹം’ മാത്രമാണ്.

ഫിന്നി കെ. സാമുവേൽ

-ADVERTISEMENT-

-ADVERTISEMENT-

You might also like