വാർത്തകൾക്കപ്പുറം: എങ്ങനെ സഹിക്കും…? | ബിൻസൺ കെ. ബാബു

ഇന്നലെ രാവിലെ വളരെ വേദനയോടെയാണ് ഞെട്ടിക്കുന്ന വാർത്ത കേട്ടത്. ആറ് വയസ്സ് മാത്രം പ്രായമുള്ള രാജസ്ഥാനി കുഞ്ഞു റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ചാരി നിന്നപ്പോൾ കാറിന്റെ ഉടമസ്ഥനായ ഒരു യുവാവ് ശക്തിയോടെ ചവിട്ടി ആ കുഞ്ഞു താഴെ വീഴുകയും ചെയ്തു. വളരെ വേദനിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

ആ കുഞ്ഞിന്റെ ഭയത്തോടുള്ള നോട്ടം ആരുടെയും കണ്ണ് നനയിക്കും. ആ പൈതൽ ഒരു ആശ്വാസം കിട്ടാൻ വേണ്ടി ചാരി നിന്നതായിരിക്കും, എന്നാൽ അവൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ ഹീനമായ പ്രതികരണം. എത്രയും പെട്ടന്ന് തന്നെ അതിന് നിയമ നടപടി ഉണ്ടാവുകയും ആ ക്രൂരത കാണിച്ചയാളെ അറസ്റ്റ് ചെയ്തു. തലശ്ശേരി എഎസ്പി നിതിൻ രാജിന് അഭിനന്ദനങ്ങൾ…

നമ്മുടെ നാടിന് എന്തുപറ്റി? അതിക്രൂരമായ ഈ പ്രവർത്തികൾ ചെയ്യാൻ ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നു? സ്നേഹം, കരുതൽ, സഹായം കിട്ടാൻ ആഗ്രഹിക്കുന്ന ഈ കുരുന്നുകളോട് എന്തിനാണ് മനസ്സിലിവില്ലാതെ പെരുമാറുന്നത്. പല തെരുക്കോണുകളിലും അലയുന്ന കുഞ്ഞുങ്ങളെ നാം കാണാറുണ്ട്. അവർക്ക് ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ജനിക്കേണ്ടി വരുന്നു… വളരേണ്ടി വരുന്നു…

post watermark60x60

അവരുടെ അഭിലാഷങ്ങൾ നിറവേറ്റാനുള്ള ചുറ്റുപാടുകൾ ഇല്ലാത്തതിനാൽ സഹായങ്ങൾക്കുവേണ്ടി അലയേണ്ടി വരുന്നു. അങ്ങനെ പോകുമ്പോൾ ഇതുപോലെയുള്ള ക്രൂരമായ പ്രവണതകൾ ചെയ്യുകയാണെങ്കിൽ എങ്ങനെ സഹിക്കാൻ കഴിയും? മുറിപ്പെടുത്താനും, തകർത്തു കളയാനും, പരിഹസിക്കാനും, നിന്ദിക്കാനും എളുപ്പമാണ് എന്നാൽ അവരുടെ അപ്പോഴുള്ള സാഹചര്യം നമ്മൾ അറിയുന്നില്ല. മുറിപ്പെട്ട് നിൽക്കുന്നവനെ വീണ്ടും മുറിവിന്റെ വേദന കൂട്ടുമ്പോൾ ഹൃദയം ആരും അറിയാതെ തകർന്നുപോകും. സമൂഹത്തിൽ ജീവിക്കുമ്പോൾ ഒരു വ്യക്‌തിയെ പോലും വാക്കുകൾ കൊണ്ടോ, പ്രവർത്തികൾ കൊണ്ടോ നിരാശപെടുത്തരുത്. ചേർത്തു നിർത്തുമ്പോൾ അവർക്ക് തോന്നും എനിക്കും ഒരു ആൾ കൂടെയുണ്ടെന്ന്…

ബിൻസൺ കെ. ബാബു

-ADVERTISEMENT-

-ADVERTISEMENT-

You might also like