ഇന്നത്തെ ചിന്ത : ദോഷത്തെ വെറുക്കുന്ന ദൈവഭയം | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 8:13
യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു.

യഹോവഭയം ഭീതിപ്പെടുത്തുന്ന ഭയമല്ല എന്ന് ആദ്യമേ തന്നെ അറിയുക. ദൈവത്തോട് നല്ല ബന്ധം പുലർത്തുകയും ഭക്തിസൂചകമായി ബഹുമാനത്തോടെ ചെയ്യേണ്ടതാണ് ദൈവഭയം. ഇവിടെ പറയുന്നത് ദൈവഭയം ദോഷത്തെ വെറുക്കുന്നു എന്നാണ്. നീതിയോടെ ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ഈ ഭയം നമ്മിൽ എപ്പോഴും ഉണ്ടാകണം. സദൃശ്യ. 3:7 ഇങ്ങനെ വായിക്കുന്നു, “നിനക്കു തന്നേ നീ ജ്ഞാനിയായി തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക”. സദൃശ്യ. 15:9 പറയുന്നു, “ദുഷ്ടന്മാരുടെ വഴി യഹോവെക്കു വെറുപ്പു; എന്നാൽ നീതിയെ പിന്തുടരുന്നവനെ അവൻ സ്നേഹിക്കുന്നു”. യെശയ്യാ 13:11 പറയുന്നത് ഇങ്ങനെ, “ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദർശിക്കും; അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും”. ആകയാൽ
ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ (സങ്കീ. 2:11).

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.