വാഹനാപകടം: ജസ്റ്റിൻ ജോസഫ് (35) അമേരിക്കയിൽ മരണമടഞ്ഞു

ടെക്സസ്: പുനലൂർ സ്വദേശി ജോസഫ് കിഴക്കേതിലിന്റെയും കൂടൽ സ്വദേശി ഷീല ജോസഫിന്റെയും മകൻ യുവ അറ്റോർണിയായിരുന്ന ജസ്റ്റിൻ ജോസഫ് (35) ടെക്സസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ വച്ച് കാറപകടത്തിൽ മരണമടഞ്ഞു.

ഡാളസ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗമാണ്. ഡാളസിൽ നിയമ സ്ഥാപനത്തിൽ പ്രാക്ടീസ് ചെയ്യുകയായിരുന്ന പരേതൻ അവിവാഹിതനായിരുന്നു. മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ദിവസം പോലീസ് കാരോൾട്ടണിൽ താമസിക്കുന്ന മാതാപിതാക്കളെ നേരിട്ട് വന്ന് മരണ വിവരം അറിയിക്കുകയായിയിരുന്നു.
നഴ്സിംഗ് വിദ്യാർത്ഥിനിയായ സഹോദരിയുണ്ട്.

post watermark60x60

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like