പാസ്റ്റർ കെ കെ റോയി അക്കരെ നാട്ടിൽ

ദുബായ്: ചർച് ഓഫ് ലിവിങ് ഗോഡ് സ്‌ഥാപകനും സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ കെ കെ റോയി (58) നിത്യതയിൽ ചേർക്കപ്പെട്ടു. ഉയർന്ന പ്രേമേഹ രോഗം ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചത് നിമിത്തം ചികിത്സയിൽ ആയിരിക്കവെയാണ് മരണം സംഭവിക്കുന്നത്. ചില മാസങ്ങളായി താൻ ക്ഷീണിതൻ ആയിരുന്നതിനാൽ തനിക്കു പകരം സഭയുടെ ചുമതലകൾക്കു പാസ്റ്റർ മാത്യു വർഗീസിനെ ശുശ്രുഷകൾക്കായി വേർതിരിച്ചു സഭയുടെ ക്രമീകരണങ്ങൾ ചെയ്തു നാട്ടിലേക്കു മടങ്ങുകയായിരുന്നു. തികഞ്ഞ ആത്മീക കാഴ്ചപ്പാടുകൾ പുലർത്തിയിരുന്ന ഒരു ദൈവദാസന്റെ വിയോഗം ചർച് ഓഫ് ഗോഡ് യു.എ.ഇയ്ക്ക്‌ തീരാനഷ്ടം തന്നെ ആണെന്ന് നാഷണൽ ഓവർസിയർ ഡോ. കെ ഓ മാത്യു തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു. മറിയാമ്മ റോയ് സഹധർമ്മിണിയാണ്.

മക്കൾ: ബ്ലെസി കെ റോയ്, ബെറിൽ കെ റോയ് . മരുമകൻ: റെൻസൺ. സംസ്കാരം പിന്നീട് നടക്കും. ദു:ഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ വഹിച്ചാലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading