ഹോം മിഷൻ ഡിപ്പാർട്ട്മെന്റ് പ്രവർത്തന ഉദ്ഘാടനം: സ്റ്റേറ്റ് ഓവർസിയർ സി സി തോമസ് നിർവഹിച്ചു

മുളക്കുഴ:ഇന്ത്യാ ദൈവസഭ കേരള സ്റ്റേറ്റ് ഹോം മിഷൻ ഡിപ്പാർട്ട്മെൻറ് പ്രവർത്തന ഉദ്ഘാടനം “കരുതലായി കണ്ണൂരിലേക്ക്” 01.11.2022 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുളക്കുഴയിൽ ഹോം മിഷൻ ഡയറക്ടർ പാസ്റ്റർ വൈ മോനിയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ദൈവസഭ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി സി തോമസ് ഉദ്ഘാടനം നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് പാസ്റ്റർ വൈ റെജി കൗൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ് എഡ്യൂക്കേഷണൽ ഡയറക്ടർ ഡോ. ഷിബു കെ മാത്യു കൗൺസിൽ ട്രഷറർ പാസ്റ്റർ ഫിന്നി ജോസഫ് മറ്റ് ഡിപ്പാർട്ട്മെന്റുകളുടെ ചുമതല വഹിക്കുന്ന പാസ്റ്റർ ജെ ജോസഫ്, പാസ്റ്റർ ടി എ ജോർജ്, പാസ്റ്റർ പി എ ജെറൽഡ്, പാസ്റ്റർ വൈ ജോസ്, പാസ്റ്റർ ഷിജു മത്തായി, പാസ്റ്റർ വി പി തോമസ്,പാസ്റ്റർ ഷൈജു ഞാറക്കൽ, പാസ്റ്റർ മാത്യു ബേബി എന്നിവരും ആശംസകൾ അറിയിച്ചു.
പരസ്യയോഗാവശ്യങ്ങൾക്കായി 5 സെന്ററുകൾക്ക് സൗണ്ട് സിസ്റ്റം വിതരണവും സ്റ്റേറ്റ് ഓവർസിയർ നടത്തി. കണ്ണൂർ സെന്ററിനെ സാമ്പത്തികമായി സഹായിക്കുവാൻ ഹോം മിഷനെ ഓവർസിയർ അധികാരപ്പെടുത്തി. കണ്ണൂർ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഡിങ്കറിന്റെ നേതൃത്വത്തിൽ
സെന്ററിലെ എല്ലാ ദൈവദാസന്മാരും സന്നിഹിതരായിരുന്നു.

ഹോം മിഷൻ സെക്രട്ടറി സാബു വാഴക്കൂട്ടത്തിൽ സ്വാഗതവും സ്റ്റേറ്റ് കോർഡിനേറ്റർ പാ. എബ്രഹാം സ്കറിയ നന്ദിയും രേഖപ്പെടുത്തി. ഹോം മിഷൻ ബോർഡ് മെംബേർസ് മീറ്റിങ്ങിന് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like