സമ്മാന തുക ചാരിറ്റി സംഘടനക്ക്‌ നൽകി ബ്രയാൻ മാതൃകയായി

കുവൈറ്റ്‌: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ സംഘടിപ്പിച്ച മെഗാ ബൈബിൾ ക്വിസ്സിൽ പങ്കെടുത്തു വിജയി ആയ മാസ്റ്റർ. ബ്രയാൻ സജു രാജ് തനിക്കു സമ്മാനമായി ലഭിച്ച മുഴുവൻ തുക ഉൾപ്പെടെ (25000 രൂപ) അഗപ്പെ ഇന്റർനാഷണൽ മിഷൻ എന്ന ചാരിറ്റി സംഘടനയ്ക്ക് നൽകി മാതൃക ആയി. സാൽമിയ – ഡോൺ ബോസ്കോ സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ് ബ്രയാൻ.

മാതാവ് നഷ്ട്ടപ്പെട്ട്, സ്വന്തമായി വീടില്ലാത്ത, പിതാവും, സഹോദരിയും അടങ്ങുന്ന കുടുംബത്തിലെ Bsc നഴ്സിംഗ് വിദ്യാർഥിയായ പെൺകുട്ടിയ്ക്കു ആണ് പ്രസ്തുത തുക കൈമാറിയത്. ഫീസ് അടയ്ക്കാൻ കഴിയാതെ കോളേജിൽ നിന്നും ഭവനത്തിലേക്കു മടങ്ങേണ്ടി വരേണ്ട സാഹചര്യവും ഈ പെൺകുട്ടിക്ക് ഉണ്ടായിട്ടുണ്ട്. അഗപ്പെ പ്രതിനിധികളുടെ സാനിദ്ധ്യത്തിൽ കുടുംബാംഗങ്ങൾ തുക കൈമാറി.

മാതാ – പിതാക്കൾ നഷ്ട്ടപ്പെട്ട / രോഗികളോ / ശയ്യാവലംബരോ / നിർദ്ധനരോ ആയിട്ടുള്ള കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി അവരാക്കാവശ്യമായ വിദ്യാഭ്യാസ സഹായം ചെയ്തു വരുന്ന സന്നദ്ധ സംഘടനയാണ് അടൂർ കൊടുമൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഗപ്പെ ഇന്റർനാഷണൽ മിഷൻ. നിലവിൽ 350 ൽ പരം കുഞ്ഞുങ്ങൾ അഗപ്പെയുടെ സഹായം സ്വീകരിച്ചു പോരുന്നു. അഗപ്പേയുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ബന്ധപ്പെടുക :: 04734292400 / 91 62 35089865

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.