ക്യാൻസർ രോഗികൾക്ക് സാന്ത്വനമായി കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ


മുംബൈ: കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുക്തമായി തെരുവിൽ വിശന്ന് അലയുന്നവർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി  “ഫീഡ് ദ ഹംഗറി”  എന്ന പ്രവർത്തനം നടത്തി. ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ  കേന്ദ്രീകരിച്ചു മുന്നൂറിൽ അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്തു.വിവിധ സംസ്ഥാനങ്ങളിൽ നിന്ന്  ക്യാൻസറിന് ചികത്സ തേടി മുംബൈയിൽ വരുന്നവരിലേക്ക് ഒരു നേരത്തെ ആഹാരമായി ചെല്ലുമ്പോൾ അവർക്കു ലഭിക്കുന്ന ആശ്വാസം വാക്കുകൾക്കും അതീതമാണ്.വരും ദിവസങ്ങളിലും വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചും, വഴിയോരങ്ങളിൽ അലയുന്നവർക്കും ഭക്ഷണ വിതരണം നടത്തുന്നതാണ്. പാസ്റ്റർ ഷിബു മാത്യു , പാസ്റ്റർ റെജി തോമസ്സ്,  പാസ്റ്റർ ഡെന്നി ഫിലിപ്പ്, ബ്രദർ ജെയിംസ് ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
‘ഫീഡ് ദ ഹംഗറി’ എന്ന  ഈ പ്രവർത്തനത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക്‌ കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading