നമ്മുടെ ദൈവം നമ്മുടെ മണ്ടത്തരങ്ങളെ കണക്കിടാതെ നമ്മെ സ്നേഹിക്കുന്നു: ഡോ. ഷാജി ദാനിയേൽ


ന്യൂഡൽഹി: നമ്മുടെ ദൈവം നമ്മുടെ മണ്ടത്തരങ്ങളെ കണക്കിടാതെ നമ്മെ സ്നേഹിക്കുന്നു.
നല്ല പിതാവിൽ നിന്നും എന്നു നീ വിട്ടു പോകുന്നോ അന്നു നീ നാശത്തിലെക്കു പോകും . ചെറിയ പാപത്തിൽ പതുക്കെ നിന്നും വലിയ പാപത്തിലെക്കു പോകുന്നു എന്നും
മതഭക്തിയ്ക്ക് അപ്പുറം ദൈവത്തിന്റെ സ്നേഹം ഉണ്ടെന്നു തെളിയിച്ചയാളാണ് നമ്മുടെ യേശു കർത്താവ് എന്നും
ഐപിസി ഡൽഹി സ്റ്റേറ്റിന്റെ രണ്ടാം ദിന സന്ദേശത്തിൽ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ വ്യക്തമാക്കി. പാസ്റ്റർ സി ജോൺ പരിഭാഷ നിർവ്വഹിച്ചു.
പൊതുയോഗത്തിലെ ആദ്യ സന്ദേശത്തിൽ യേശുവിനെ തൊട്ടു സൗഖ്യം പ്രാപിക്കുക എന്നു പാസ്റ്റർ കെ സി തോമസ് ഉദ്ബോദിപ്പിച്ചു. പാപത്തിൽ അകപ്പെട്ട മനുഷ്യർ സൗഖ്യം പ്രാപിക്കണമെങ്കിൽ യേശുവിലേക്കു തിരിയേണം. അവിടുത്തെ സ്പർശനം ഏത് പാപിക്കും വിടുതലാണ്. സഹായം ആവശ്യമുള്ളവർ അവനിലേക്ക് തിരിയേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാസ്റ്റർ നോബിൾ തോമസ് അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ കെ സി തോമസ് , ഡോ. ജോർജ് ചവണിക്കമണ്ണിൽ, ഡോ. ഷാജി ദാനിയേൽ, പാസ്റ്റർ. സാം ദാനിയേൽ , സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് , വൈസ് പ്രസിഡന്റ് പാസ്റ്റർ കെ വി ജോസഫ് എന്നിവർ വിവിധ സെക്ഷനുകളിൽ പ്രസംഗിച്ചു . പാസ്റ്റർ. രാജു സദാശിവൻ & ടീം ആരാധനകൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like