‘യങ് ഷെഫ് ഓഫ് ദി ഇയർ’ അവാർഡ് ജോമോൻ കുര്യാക്കോസിന്

KE NEWS Desk | London, UK

ലണ്ടൻ (യു.കെ): യങ് ഷെഫ് ഓഫ് ദി ഇയർ അവാർഡിന് ഷെഫ് ജോമോൻ കുര്യാക്കോസ് അർഹനായി. യു.കെ മലയാളികൾക്ക് സുപരിചിതനായ ഷെഫ് ജോമോൻ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയാണ്. ഔദ്യോഗിക ജോലിയോടൊപ്പം കോവിഡ് കാലത്ത് സാമൂഹ്യ മാധ്യമങ്ങൾ വഴി താൻ നടത്തിയ ഇടപെടലുകൾ മാനിച്ചാണ് വേൾഡ് തമിഴ് ഓർഗനൈസേഷന്റെ യങ് ഷെഫ് ഓഫ് ദി ഇയർ അവാർഡ് നൽകി ആദരിച്ചത്. ഇന്നലെ (ഒക്ടോബർ 28) ബ്രിട്ടീഷ് പാർലിമെന്റിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ജോമോൻ പുരസ്‌കാരം ഏറ്റുവാങ്ങിയത്. യു.കെയിലെ ഏറ്റവും പ്രായം കുറഞ്ഞ എക്സിക്യൂട്ടീവ് ഷെഫ് കൂടിയാണ് ലണ്ടനിലെ പഞ്ചനക്ഷത്ര ഹോട്ടൽ ആയ ലളിത് ലണ്ടനിൽ ജോലി ചെയ്യുന്ന 36 കാരനായ ഷെഫ് ജോമോൻ. ചാരിറ്റിക്കു വേണ്ടി സ്കൈ ഡൈവിങ്, ഓൺലൈൻ പാചക ക്‌ളാസുകൾ പോലുള്ള നിരവധി പ്രവർത്തനങ്ങൾ കഴിഞ്ഞ നാളുകളിൽ ജോമോൻ ചെയ്തിട്ടുണ്ട്.
യു.കെയിലെ കോളേജുകളിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ഷണിതാവായും യു.കെ യ്ക്ക് പുറത്ത്‌ മറ്റുരാജ്യങ്ങളിലുള്ള കോളേജുകളിൽ ഓൺലൈൻ വഴിയായും ജോമോൻ ക്‌ളാസുകൾ എടുക്കാറുണ്ട്. നിരവധി പുരസ്‌കാരങ്ങളാണ് ഇതിനോടകം ജോമോനെ തേടിയെത്തിയിട്ടുള്ളത്. 13 വർഷം മുൻപ് ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനായി യു.കെയിൽ എത്തിയതാണ് മാവേലിക്കര തഴക്കര സ്വദേശിയായ ജോമോൻ. കേരളത്തിൽ മാവേലിക്കര വെസ്റ്റ് ഐ.പി.സി സഭംഗവും യു.കെയിൽ ലണ്ടൻ പെന്തക്കോസ്തൽ സഭംഗവുമാണ് ജോമോനും കുടുംബവും. ലിൻജോയാണ് ഭാര്യ. ജോവിയാൻ, ജോഷെൽ, ജോഷ്‌ലീൻ എന്നിവർ മക്കളാണ്.

ഷെഫ് ജോമോന് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.