കർത്താവും രക്ഷിതാവുമായ യേശു ക്രിസ്തുവിന്റെ കൃപയിലും പരിജ്ഞാനത്തിലും വളരുക: ഡോ. ഷാജി ഡാനിയേൽ

ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷിക കൺവൻഷന് അനുഗ്രഹീത തുടക്കം


ന്യൂഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് 28-മത് വാർഷിക കൺവൻഷനും ശുശ്രൂഷക സമ്മേളനവും ന്യൂ ഡൽഹിയിലുള്ള അംബേദ്കർ ഭവനിൽ ഇന്നലെ ആരംഭിച്ചു. ഉച്ചകഴിഞ്ഞു 3.30 മുതൽ ശുശ്രൂഷകന്മാരുടെ ഫാമിലി കോൺഫറൻസോടുകൂടി സമ്മേളനങ്ങൾക്ക് തുടക്കമായി. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. പാസ്റ്റർ ഷാജി ദാനിയേൽ ശുശ്രൂഷക സമ്മേളനം ഉൽഘാടനം ചെയ്തു. ഡോ. ജോർജ് ചവണിക്കമണ്ണിൽ ശുശ്രൂഷക സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകി. കൺവൻഷനു വേണ്ടി ക്രമീകരിച്ച പാട്ട് പുസ്തത്തിന്റെ പ്രകാശനവും കോൺഫറൻസിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ നിർവഹിച്ചു.

ഇന്നലെ 28 ന് വൈകിട്ട് 6 മണി മുതൽ ആരംഭിച്ച പൊതുയോഗത്തോടെ കൺവൻഷന്റെ ഔദ്യോഗിക തുടക്കമായി. പാസ്റ്റർ. സാം തോമസ് (മുൻ സ്റ്റേറ്റ് സെക്രട്ടറി, ഐപിസി ദ്വാരക) സമ്മേളനത്തിൽ അധ്യക്ഷൻ ആയിരുന്നു. പാസ്റ്റർ സി.ജി. വർഗീസ് പ്രാർത്ഥിച്ച് ആരംഭിച്ചു. പാസ്റ്റർ രാജു സദാശിവൻ & ടീം അനുഗ്രഹീത ആരാധനക്ക് നേതൃത്വം നൽകി.
സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ഷാജി ദാനിയേൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 2 പത്രോസ് 3:18
ആധാരമാക്കി നമ്മുടെ കർത്താവും രക്ഷിതാവുമായ യേശു ക്രിസ്തുവിന്റെ കൃപയിലും പരിജ്ഞാനത്തിലും വളരുവാൻ ഐപിസി ഡൽഹി സ്റ്റേറ്റ് ലെ വിശുദ്ധന്മാരെ താൻ ആഹ്വാനം ചെയ്തു. കർത്താവിന്റെ കൂടെ മൂന്നര വർഷം സഹവസിച്ച്, കർത്താവിന്റെ ശുശ്രൂഷകൾ നേരിട്ട് കാണുകയും, അനുഭവിക്കുകയും പ്രാപിക്കുകയും ചെയ്ത കർത്താവിന്റെ അരുമ ശിഷ്യനായ പത്രോസ് നമ്മുടെ കർത്താവിന്റെ രണ്ടാം വരവിന്റെ വെളിച്ചത്തിൽ തന്റെ ശരീരമായ സഭയെ സ്ഥിരമായ ആത്മീയ വളർച്ച കൈ വരിക്കാൻ ആഹ്വാനം ചെയ്യുന്നു. സഭ കർത്താവിന്റെ ദേഹമാണ്. ദേഹത്തിന് അഥവാ ശരീരത്തിന് വളർച്ച പ്രാപിക്കേണം. ആരോഗ്യമുള്ള ശരീരത്തിന് മാത്രമേ വളർച്ച പ്രാപിക്കുവാൻ കഴിയുകയുള്ളൂ. ജനിച്ച ഒരു കുഞ്ഞ് ദിനം തോറും വളരും. വളർച്ചക്ക് അനുസരിച്ച് ആ കുഞ്ഞിന്റെ ശരീരത്തിൽ വ്യതി യാനവും സ്വഭാവത്തിൽ വ്യത്യാസവും ഉണ്ടാകും. ശരീരം വളരുന്നതിന് അനുസരിച്ച് തിരിച്ചറിവുകൾ ഉണ്ടാകും. രക്ഷിക്കപ്പെട്ടവരുടെ കൂട്ടമാണ് സഭ. രക്ഷിക്ക പ്പെട്ടവർ ഒരു നവജാത ശിശുവിനെ പോലെയാണ്. ജനിച്ച ശിശു വളരേണം. വളർച്ചയില്ലാത്ത ഒരു ശിശു മാതാ പിതാക്കൾക്ക് ഒരു ബാധ്യതയും, ഭാരവും ആണ്. സഭയും ഇതുപോലെ ആണ്. രക്ഷിക്കപ്പെട്ടവരുടെ കൂട്ടമായ സഭ ദിനം തോറും വളരണം. രണ്ട് കാര്യങ്ങളിൽ വളരേണം എന്നാണ് അപ്പോസ്തലൻ നമ്മെ അനുശാസിക്കുന്നത്. (1) കർത്താവിന്റെ കൃപയിലും(2) കർത്താവിന്റെ പരിജ്ഞാനത്തിലും വളരണം. പൂർണ്ണ വളർച്ച എത്തിയ ഒരു കന്യകയെ ചേർക്കുവാനാണ് കർത്താവ് വരുന്നത്. സഭ ക്രിസ്തുവിന്റെ കൃപയിലും, പരിജ്ഞാനത്തിലും, അവന്റെ വചനത്തിലും വളരുകയും നില നിൽക്കുകയും ചെയ്യണം. സഭ കൃപയിലും, പരിജ്ഞാനത്തിലും വളർന്ന് വളർന്ന് ക്രിസ്തു എന്ന തന്റെ തലയോളം എത്തണം.
പത്രോസ് അപ്പോസ്തലന്റെ കാലത്ത് സഭയിലെ അംഗങ്ങളെ ആശയകുഴപ്പത്തിൽ ആക്കുന്ന അനേകം തെറ്റായ പഠിപ്പിക്കലുകൾ ഉണ്ടായിരുന്നു. ഇങ്ങനെ ഉയർന്നു വന്ന തെറ്റായ പുതിയ പഠിപ്പിക്കലുകളിൽ അനേകർ കുടുങ്ങി. അനേകർ വിശ്വാസ ത്യാഗികളും, പിന്മാറ്റക്കാരും, മറ്റൊരു ക്രിസ്തുവിനെ പഠിപ്പിക്കുന്നവരും, പ്രസംഗിക്കുന്നവരും ആയി. സഭ എന്ന നിലയിൽ നാമും ഇന്ന് സമാനമായ വെല്ലു വിളികൾ നേരിട്ടുകൊണ്ടിരിക്കുന്നു. ദുരുപദേശന്മാർ പെരുകിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. നെല്ലും പതിരും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ഇന്നത്തെ ക്രൈസ്തവ ലോകം എത്തിച്ചേർന്നിരിക്കുന്നു. വിവിധ തെറ്റായ പഠിപ്പിക്കലുകളെയും, വെല്ലുവിളികളെയും നാം അഭിമുഖീകരിക്കുന്നു.ഇദ്ധരുണത്തിൽ നമ്മുടെ കർത്താവിൽ ഉറച്ചു നിൽക്കാനുള്ള ഒരേയൊരു മാർഗം നമ്മുടെ കർത്താവായ യേശു ക്രിസ്തുവിനെ കുറിച്ചുള്ള സ്ഥിരവും, അനുഭവപരമായ അറിവും ഉണ്ടായിരിക്കുക എന്നതാണ്. ലോകമെമ്പാടുമുള്ള ആഗോള സഭക്ക് ഇത് അത്യന്താപേക്ഷിതമാണ്. പത്രോസ് അപ്പോസ്തലൻ സഭയോടുള്ള ബന്ധത്തിൽ തന്റെ അന്ത്യ ശാസനം എന്ന നിലയിൽ തന്റെ അവസാന ലേഖനത്തിന്റെ അവസാന വാക്കുകൾ ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുന്നു ” കൃപയിലും, നമ്മുടെ കർത്താവും രക്ഷിതാവുമായ യേശു ക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവീൻ “.
വളരുവീൻ എന്നു പറയുമ്പോൾ അത് തുടർച്ചയായി ഉണ്ടാകേണ്ട ഒരു പ്രക്രിയ ആണ്. അതേ നമുക്ക് അവന്റെ കൃപയിലും പരിജ്ഞാനത്തിലും വളർന്ന് നമ്മുടെ കർത്താവിന് ഇപ്പോഴും എപ്പോഴും എന്നെന്നേക്കും മഹത്വം കൊടുക്കാം..
28 മത് ഐപിസി ഡൽഹി സ്റ്റേറ്റ് കൺവൻഷൻ ദൈവ മക്കളുടെ കൂട്ടായ്മ വർധിക്കുവാനും ദൈവ നാമ മഹത്വത്തിനും, പുകഴ്ചക്കും കാരണമായി തീരട്ടെ. ദൈവ വചന പ്രഘോഷണങ്ങളും, ആരാധനയും പ്രാർത്ഥനയും ക്രിസ്തുവിന്റെ സഭയായ ശരീരം വളരുവാനും അവന്റെ കൃപയിലും പരിജ്ഞാനത്തിലും അറിവിലും വളരുവാനും, ആഴത്തിൽ വേരൂന്നി വളരുവാനും സഹായിക്കട്ടെ. സകലവിധമായ അനുഗ്രഹങ്ങളാലും ദൈവം ഐപിസി ഡൽഹി സ്റ്റേറ്റിലെ എല്ലാ സഭകളെയും അനുഗ്രഹിക്കട്ടെ!!
പാസ്റ്റർ. ജോസഫ് ജോയി പരിഭാഷ നിർവഹിച്ചു. അനുഗ്രഹീത പാസ്റ്റർ. രാജു സദാശിവൻ ആത്മ നിറവിലുള്ള ആത്മീയ ആരാധനയ്ക്ക് നേതൃത്വം നൽകി.
ഡോ. ജോർജ് ചവണിക്കമണ്ണിൽ മുഖ്യ സന്ദേശം നൽകി. കൺവൻഷൻ നാളെ 30 ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.