സഭാഹോൾ സമർപ്പണ ശുശ്രൂഷ

KE News Desk | Kollam

പുനലൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെന്ററിലെ അരീപ്ലാച്ചി ബേർശേബാ സഭയുടെ പുനർനിർമാണം നടത്തിയ പുതിയ സഭാ ഹോൾ സമർപ്പണ ശുശ്രൂഷ സെന്റർ പ്രസിഡന്റ് പാസ്റ്റർ ജോസ് കെ ഏബ്രഹാം നിർവഹിച്ചു.പുനലൂർ സെന്റർ സെക്രട്ടറി പാസ്റ്റർ കെ പി ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെന്റർ ശുശ്രൂഷകന്മാരും പുത്രികാ സംഘടന ഭാരവാഹികളും രാഷ്ട്രീയ-സാമുദായിക-മാധ്യമ പ്രതിനിധികളും ആശംസകൾ അറിയിച്ചു.അമ്പത് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ സഭയുടെയും വിവിധ പുത്രീകാസംഘടനകളുടെയും പ്രവർത്തന സംഷിപ്തരൂപത്തിൽ പ്രത്യേക പത്രിക ‘ബേർശേബാ വോയ്സ്’ ഈ യോഗത്തിൽ പുറത്തിറക്കി.ക്രൈസ്തവ പുസ്തക രചയിതാവും വേദാദ്ധ്യാപകനുമായ പാസ്റ്റർ റ്റി റ്റി സൈമൺ ഇവിടെ ശുശ്രൂഷിക്കുന്നു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading