ഹന്നാ ജെയ്സണ് ബി.എസ്.സി സൈക്കോളജിയിൽ ഒന്നാം റാങ്ക്
തൃശ്ശൂർ/അലൈൻ: ഇരിങ്ങാലക്കുട സ്വദേശികളും ഇപ്പോൾ യു.എ.യിലെ അൽ ഐനിൽ താമസിക്കുന്ന ജെയ്സൻ – ബിന്ദു ദമ്പതികളുടെ മകൾ ഹന്നാ ജെയ്സൺ കാലിക്കട്ട് യൂണിവേഴ്സിയിൽ നിന്നും ബി.എസ്.സി സൈക്കോളജിയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി. +2 വരെയുള്ള ഹന്നയുടെ വിദ്യഭ്യാസം അൽ ഐൻ ഇൻഡ്യൻ സ്കൂളിൽ ആയിരുന്നു. കേരളത്തിൽ ഇരിങ്ങാലക്കുട ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങൾ ആയ ഇവർ യു.എ.ഇയിൽ അലൈൻ സയോൺ ചർച്ച് ഓഫ് ഗോഡ് സഭയുടെ സജീവ അംഗങ്ങളാണ്. സഭയിലെ യുവജന പ്രവർത്തനങ്ങളിൽ നിറ സാന്നിദ്ധ്യമാണ് ഹന്നാ. മികച്ച വിജയം നേടിയ ഹന്നയ്ക്ക് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!


- Advertisement -

Comments are closed.