“നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും അധികം ഉറപ്പാക്കുവിൻ” : പാസ്റ്റർ പി. സി. ചെറിയാൻ

യു പി എഫ് കെ 2022 അനുഗ്രഹീത തുടക്കം

കുവൈറ്റ്: “നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും അധികം ഉറപ്പാക്കുവിൻ” എന്ന ആഹ്വാനത്തോടെ ആദ്യ ദിനത്തിലെ വചന പ്രഘോഷണം നടത്തുകയായിരുന്നു പ്രഭാഷകനും,  ചർച്ച് ഓഫ് ഗോഡ് ദൈവസഭ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി. സി ചെറിയാൻ. യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2022 ഐക്യ കൺവൻഷന്റെ പ്രധാന സന്ദേശം പത്രൊസ് എഴുതിയ രണ്ടാം ലേഖനം ആസ്പദമാക്കി സദസ്സിനു കൈമാറിയപ്പോൾ വചനം കൊണ്ട്‌

News Middle Advt Banner

ആത്മീയ വിരുന്നു ആയി മാറി.
നാഷണൽ ഇവാൻജെലിക്കൽ ചർച്ച് & പാരിഷ് ഹാൾ അങ്കണത്തിൽ 18 സഭകളിൽ നിന്നായി അനേക വിശ്വാസികൾ പങ്കെടുത്തു. കുവൈറ്റിലെ നാല്പത്തിൽ പരം ഗായകർ അണിനിരന്ന യു. പി. എഫ്. കെ. ക്വയറിനോടൊപ്പം സിസ്റ്റർ പെർസിസ് ജോൺ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകിയ ആത്മീക സംഗമം കുവൈറ്റിലെ തന്നെ ഏറ്റവും വലിയ കൺവൻഷൻ വേദിയാണ്. കോവിഡ് മഹാമാരിയ്ക്കു ശേഷമുള്ള ആത്മീക കൂട്ടായ്മയുടെ നവ്യ അനുഭവം ലഭിച്ചതിന്റെ ആശ്വാസത്തിലായാണ് കുവൈറ്റിലെ ക്രൈസ്തവ വിശ്വാസികൾ. കൺവൻഷൻ 21 വെള്ളിയാഴ്ച സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading