ഇന്നത്തെ ചിന്ത : സ്ഥിതി മാറ്റുന്നവൻ | ജെ. പി വെണ്ണിക്കുളം

പലതരത്തിലുള്ള സാഹചര്യങ്ങളിൽ കൂടി കടന്നു പോകുന്നവരാണ് നാം. എന്നാൽ അവയ്ക്കൊക്കെ ഒരു മാറ്റം ഉണ്ടാകുമെന്നു നാം വിശ്വസിക്കാറുണ്ടോ? കണ്ണുനീരിന്റെ, നിരാശയുടെ, അപകർഷതാബോധത്തിന്റെ, സാമ്പത്തിക ഞെരുക്കത്തിന്റെ, നിന്ദയുടെ , പട്ടിണിയുടെ, ആകുലതയുടെ, രോഗത്തിന്റെ ഇങ്ങനെ ഒട്ടനവധി സ്ഥിതികൾക്കു മാറ്റം ഉണ്ടാകേണ്ടതുണ്ട്. വിശ്വസിക്കുന്നവരാൽ അടയാളങ്ങൾ നടക്കും എന്ന് യേശു പറഞ്ഞിട്ടുണ്ടല്ലോ (മാർക്കൊസ് 16:17). ദൈവം തന്റെ ജനത്തിന്റെ സ്ഥിതികളെ മാറ്റും എന്ന് ഇന്ന് രാവിലെയും നാം വിശ്വസിക്കണം. അത് പോലെ സംഭവിക്കുക തന്നെ ചെയ്യും. മശിഹായുടെ വരവോടെ ഇന്നത്തെ ദുഃഖ ദുരിതങ്ങൾക്കെല്ലാം അറുതി ഉണ്ടാകും തീർച്ച.

ജെ. പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like