സണ്ടേസ്കൂൾ അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ സാരഥികൾ

KE NEWS DESK

കൊട്ടാരക്കര: ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ ഭാരവാഹികളായി
പാസ്റ്റർ ബിജുമോൻ കിളിവയൽ (പ്രസിഡന്റ്), പാസ്റ്ററന്മാരായ സാജൻ ഈശോ പ്ലാച്ചേരി, റെജി ജോർജ് (വൈസ് പ്രസിഡന്റുമാർ) പാസ്റ്റർ ബിജു ജോസഫ് (സെക്രട്ടറി), പാസ്റ്ററന്മാരായ ഷാജി വർഗീസ്, ജിനു ജോൺ, (ജോയിന്റ് സെക്രട്ടറിമാർ ), ബ്രദർ എ. അലക്സാണ്ടർ മണക്കാല (ട്രഷറർ) എന്നിവർ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടു.

ഒക്ടോബർ 9 ന് കേരള തിയോളജിക്കൽ സെമിനാരിയിൽ പ്രസിഡന്റ് ബ്രദർ ഫിന്നി പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ സെക്രട്ടറി പാസ്റ്റർ ബിജുമോൻ കിളിവയൽ പ്രവർത്തന റിപ്പോർട്ടും പാസ്റ്റർ ബിജു ജോസഫ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളെ ഇലക്ഷൻ കമ്മീഷണർ പരിചയപ്പെടുത്തുകയും അനുഗ്രഹ പ്രാർത്ഥന പാസ്റ്റർ ഷാജൻ ഏബ്രഹാം നടത്തി. ഇലക്ഷൻ കമ്മിഷണറായി എെപിസി സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ് വേങ്ങൂർ പ്രവർത്തിച്ചു.
നൂറ്റമ്പതോളം പ്രതിനിധികൾ പൊതുയോഗത്തിൽ പങ്കെടുത്തു.

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി.

-ADVERTISEMENT-

-ADVERTISEMENT-

You might also like