യു പി മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് അന്തരിച്ചു

KE NEWS DESK

ഉത്തർപ്രദേശ്:  ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി മുലായം സിംഗ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. സമാജ് വാദി പാർട്ടിയുടെ സ്ഥാപക നേതാവാണ്. ഗുരുഗ്രാമിലെ ആശുപത്രിയിൽ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിന് തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്നു അദ്ദേഹം.
ദേശീയ രാഷ്ട്രീയത്തിലെ അധികായകനായിരുന്ന അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലെ പല നിർണായ തീരുമാനങ്ങൾക്കും കാരണമായി. എട്ടുതവണ നിയമസഭാംഗവും മൂന്നുതവണ യുപി മുഖ്യമന്ത്രിയുമായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like