പാസ്റ്ററും കുടുംബവും വാഹനാപകടത്തിൽ പെട്ടു: മകൻ മരണമടഞ്ഞു

ബാംഗ്ലൂരു: കർണാടകയിലെ ഹോസ്കോട്ടയിൽ കുടുംബമായി സുവിശേഷവേല ചെയ്യുന്ന പാസ്റ്റർ ശിവാനന്ദും കുടുംബവും ഒക്ടോബർ 7 വെള്ളിയാഴ്ച്ച സഭയിലെ ഒരു പ്രാർത്ഥനാ യോഗത്തിൽ സംബന്ധിക്കുന്നതിനായി കാറിൽ യാത്ര ചെയ്യുമ്പോൾ അപകടം ഉണ്ടായതിനെ തുടർന്ന് ഇവരുടെ 9 വയസുള്ള മൂത്ത മകൻ തൽക്ഷണം മരണമടഞ്ഞു. പാസ്റ്റർ ശിവാനന്ദനെയും ഇളയ മകളെയും അതീവ ഗുരുതരാവസ്ഥയിൽ ബാംഗ്ലൂരു സിലിക്കൺവാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങൾക്കും, ദൈവസഭക്ക് വേണ്ടിയും പാസ്റ്റർ ശിവാനന്ദന്റെയും ഇളയ മകളുടെയും പരിപൂർണ്ണ സൗഖ്യത്തിന് വേണ്ടിയും എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like