വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് സൂപ്പർ ഫാസ്റ്റിന്‌ പിന്നിലിടിച്ച് അപകടം: 9 പേർ മരണമടഞ്ഞു

പാലക്കാട്: വടക്കഞ്ചേരിക്ക് സമീപം ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി. ബസിന്‌ പിറകിലിടിച്ച് മറിഞ്ഞ് ഒൻപത്പേർ  മരണമടഞ്ഞു. അൻപതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.

വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്താണ് അപകടമുണ്ടായത്. അമിത വേഗതയില്‍ വന്ന ടൂറിസ്റ്റ് ബസ് കെ.എസ്‌.ആര്‍.ടി.സി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. പിന്നീട് ബസ് ചതുപ്പിലേക്ക് മറിഞ്ഞു. കൊട്ടാരക്കരയില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് പോകുകയായിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസാണ് അപകടത്തില്‍പ്പെട്ടത്.

എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. കൊച്ചിയില്‍ നിന്നും ഊട്ടിയിലേക്ക് വിനോദ യാത്ര പോകുകയായിരുന്നു അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങിയ സംഘം.

post watermark60x60

മരിച്ചവരിൽ മൂന്ന്പേർ കെ.എസ്.ആർ.ടി.സി. ബസിലെയും ആറ്പേർ ടൂറിസ്റ്റ് ബസിലെയും യാത്രക്കാരാണ്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കും തൃശ്ശൂരിലെ ആശുപത്രികളിലേക്കും മാറ്റി.

-ADVERTISEMENT-

-ADVERTISEMENT-

You might also like