സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം കുറിച്ച് കൊണ്ട് മല്ലപ്പള്ളി സെന്റർ പി. വൈ പി. എ

മല്ലപ്പള്ളി: നൂതന കർമ്മ പദ്ധതികളുമായി മല്ലപ്പള്ളി സെന്റർ പി. വൈ. പി. എ. കീഴ്‌വയ്പ്പൂര് പോലീസ് സ്റ്റേഷൻ പരിസരങ്ങൾ വൃത്തിയാക്കി.മല്ലപ്പള്ളി സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി ചാക്കോ പി. വൈ. പി. എ പ്രവർത്തകരെ പ്രാർത്ഥിച്ചയച്ചു.മല്ലപ്പള്ളി സെന്റർ സെക്രട്ടറി പാസ്റ്റർ എബ്രഹാം ഫിലിപ്പ് സ്റ്റേഷനിലെ പ്രവർത്തങ്ങൾ പ്രാർത്ഥിച്ചു ആരംഭം കുറിച്ചു . പി. വൈ. പി. എ മുൻ നിര പ്രവർത്തകർ ശുചീകരണ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. സ്റ്റേഷൻ സി. ഐ വിപിൻ ഗോപിനാഥ്, എസ്. ഐ മാരായ ജയകൃഷ്‌ണൻ, സുരേന്ദ്രൻ, എ. എസ്. ഐ. മാരായ അജു. കെ. അലി,ഉണ്ണികൃഷ്ണൻ കെ. എസ്, സ്റ്റേഷൻ സി. പി.ഒ മാരായ വിനോദ് കുമാർ,അൻസീം എന്നിവർ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകി.ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുവാൻയുവാക്കൾ അലസത കാണിക്കുന്ന ഈ കാലഘട്ടത്തിൽ മല്ലപ്പള്ളി സെന്റർ പി. വൈ. പി. എ പ്രവർത്തനങ്ങൾ അഭിമാനകരമാണെന്ന് നന്ദി പ്രകാശനത്തിൽ എസ്. ഐ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.സേവന പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയ പോലീസ് അധികാരികളോടുള്ള നന്ദിയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മികച്ച പിന്തുണ നൽകുമെന്നും പി. വൈ. പി. എ.ക്കു വേണ്ടി വൈസ് പ്രസിഡന്റ്‌ സാജൻ എബ്രഹാം അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like