ബ്ലസ് ഓസ്ട്രേലിയ 2022ന് അനുഗ്രഹീത സമാപ്തി

KE News Desk, Australia

 

രാജ്യങ്ങളുടെ ഉണർവിനായി ബ്ലസ് ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഏഴുദിന ഉപവാസ പ്രാർത്ഥന സമാപിച്ചു.
സെപ്റ്റംബർ 25 ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2:30ന് ആരംഭിച്ച ഉപവാസ പ്രാർത്ഥന സെപ്റ്റംബർ 26 തിങ്കൾ മുതൽ ഒക്ടോബർ ഒന്ന് വരെ രണ്ട് സെഷനുകളായി നടത്തപ്പെട്ടു. ആത്മനിറവിലുള്ള ആരാധനയും ആഴത്തിലുള്ള തിരുവചന ധ്യാനവും ഏവർക്കും അനുഗ്രഹമായി തീർന്നു. ഈ ശുശ്രൂഷകളിൽ സംബന്ധിച്ച എല്ലാ കർത്തൃദാസന്മാരോടും ദൈവമക്കളോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. കർത്താവ് വരുവാൻ താമസിച്ചാൽ അടുത്ത വർഷത്തെ ഉപവാസ പ്രാർത്ഥന 2023 സെപ്റ്റംബർ 24 മുതൽ മുപ്പതാം തീയതി വരെ നടത്തപ്പെടുന്നതായിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like