മീനച്ചിലാറ്റിൽ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു

കോട്ടയം: കോട്ടയം മീനച്ചിലാറ്റിൽ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. മീനച്ചിലാറ്റിൽ പേരൂർ ഭാഗത്താണ് കോളേജ് വിദ്യാർഥി മുങ്ങിമരിച്ചത്. കോട്ടയം ഗിരീദീപം കോളജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയും ഇലന്തൂർ കൊച്ചുകല്ലിൽ ശ്രീ. ഫിലിപ്പ് ശമുവേൽ ന്റെയും (മണി) ശ്രീമതി ഷിജി ഫിലിപ്പിന്റെയും മകനുമായ ആൽവിൻ സാം ഫിലിപ്പ് (18 ) ആണ് മുങ്ങി മരിച്ചത്. സുഹൃത്തുകൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു. ഇന്നലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.. സംസ്കാര ശുശ്രൂഷ 27 .9 . 2022 ചൊവ്വാഴ്ച 2.30 ന് ഇലന്തൂർ മാർത്തോമ വലിയ പള്ളി സെമിത്തേരിയിൽ .

-ADVERTISEMENT-

-ADVERTISEMENT-

You might also like