എഡിറ്റോറിയൽ: വംശീയത അവസാനിപ്പിക്കുക, സമാധാനം കെട്ടിപ്പടുക്കുക | രഞ്‌ജിത്ത് ജോയി

എല്ലാ വർഷവും സെപ്റ്റംബർ 21 ന് ലോകമെമ്പാടും അന്താരാഷ്ട്ര സമാധാന ദിനം ആചരിക്കുന്നു. 24 മണിക്കൂർ അഹിംസയും വെടിനിർത്തലും ആചരിച്ചുകൊണ്ട് സമാധാനത്തിന്റെ ആശയങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ദിനമായി യുഎൻ ജനറൽ അസംബ്ലി പ്രഖ്യാപിച്ചു. 2022 ലെ അന്താരാഷ്ട്ര സമാധാന ദിനത്തിന്റെ തീം “വംശീയത അവസാനിപ്പിക്കുക, സമാധാനം കെട്ടിപ്പടുക്കുക” എന്നതാണ്.

വംശീയത പരിഗണിക്കാതെ ആളുകളെ തുല്യമായി പരിഗണിക്കുന്ന ഒരു ലോകം സൃഷ്ടിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. അപ്പോൾ നാം വിചാരിക്കും വംശീയതയും സമാധാനവും തമ്മിൽ എന്തു ബന്ധമാണുള്ളതെന്ന്? എന്നാൽ നിറത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യനെ തരം തിരിക്കുകയും അധിഷേപിക്കുകയും കൊലവിളി നടത്തുകയും ചെയ്യുമ്പോൾ ഒരു രാജ്യത്തിന്റെ സമാധാന അന്തരീക്ഷം നഷ്ടമാകുന്ന കാഴ്ച്ചയും നാം കണ്ടതാണ്. ശാന്തനും സൗമൃനാകുവാൻ സമാധാനമുള്ള മനസും ശരീരവും ഉണ്ടാകുവാനുമായി ആധുനിക മനുഷ്യൻ യോഗയും മറ്റു പല ക്ലാസ്സുകളിലും ചേർന്ന് ശ്രമിക്കുമ്പോഴും തന്റെ കുടുംബത്തിൽ സമാധാനമില്ലാതെ , ബന്ധങ്ങൾ വേർപിരിയലിന്റെ വക്കിൽ എത്തിനിൽക്കുന്ന കാഴ്ച്ചയും നാം കാണുന്നു.

സമാധാനത്തെക്കുറിച്ചു പറയുമ്പോൾ നമ്മുടെ മനസ്സിൽ ഓടി വരുന്ന വാക്കുകൾ കർത്താവായ യേശു അപ്പച്ചന്റെതാണ് : സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും. നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ നമ്മുക്കു സമാധാനം ഉണ്ടാക്കുവാൻ കഴിയുന്നുണ്ടോ. നമ്മളിൽ സമാധാനം ഉണ്ടോ? നമ്മിൽ സമാധാനം ഉണ്ടാക്കുവനാണ് നാം ആദ്യം ശ്രമിക്കേണ്ടത്. നമ്മുടെ സമാധാനത്തെ തകർക്കുന്നത് എന്താണ്? ശാന്തമായി നമ്മിലെക്കു ഒന്നു ഇറങ്ങി നമ്മെ തന്നെ ഒന്നു കാണുവാൻ കഴിയുന്നുണ്ടോ? നമ്മുടെ പങ്കാളി, കുഞ്ഞുങ്ങൾ , സുഹുർത്തുകൾ, സഭാംഗങ്ങൾ എന്നിവരുമായിട്ടുള്ള നമ്മുടെ ബന്ധം സമാധാനപരമാണോ? നാം പലതിനെ ചെല്ലി വിചാരപ്പെട്ട് നമ്മുടെ ഉള്ളിലെ സമാധാന കെടുത്തുന്നുവെങ്കിൽ അതു നമ്മളെയും പിന്നിട് നാമുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഏവരുടെ സമാധാനത്തെ തകർക്കുവാനെ ഉപകരിക്കും.

നമ്മളിൽ നിന്നു എന്തെങ്കിലും നഷ്ടപ്പെടുമ്പോഴും നമ്മുടെ സമാധാനം നശിക്കാറുണ്ട്. “ഏറ്റവും മനോഹരമായതു തിരിച്ചു നൽകാതെ ദൈവം നമ്മുടെ ജീവിതത്തിൽ നിന്നും ഒന്നും എടുത്തു മാറ്റുകയില്ല” എന്ന കർത്താവിൽ പ്രസിദ്ധനായ ബില്ലിഗ്രഹാംമിന്റെ വാക്കുകൾ പ്രശസ്തമാണ്. പലപ്പോഴും അങ്ങനെ വിശ്വാസിക്കാൻ ക്രിസ്തുശിഷ്യന്മാരായ നമ്മുക്കു കഴിയുന്നില്ല മറിച്ച് നഷ്ടപ്പെടുന്നതിനെ ഓർത്തു വിഷമിച്ച് അതു കുറ്റപ്പെടുത്തലുകൾക്കും വഴക്കുകളും വഴിമാറി നമ്മുടെ ജീവിതത്തിന്റെ സമാധാനം കെടുത്തുന്നതായി തീരുന്നു.

യേശു കർത്താവിനെ നമ്മുടെ രക്ഷകനായി നാം കണ്ടിട്ടുണ്ട് , നാം കർത്താവിൽ വിശ്വസിക്കുന്നു , കർത്താവിനെക്കുറിച്ചു ധാരളം അറിവുകൾ നമ്മിൽ ഉണ്ട്. എന്നാൽ സമാധാനപ്രഭുവായ കർത്താവ് ഓരോ നിമിഷവു നമ്മിൽ നിറയുവാൻ നാം എൽപിച്ചു കൊടുക്കുന്നില്ല. കർത്താവിനായി പൂർണ്ണമായി നമ്മെ തന്നെ ഏൽപ്പിച്ചു കൊടുക്കുമ്പോൾ ചിലതൊക്കെ നഷ്ടപ്പെടുത്തേണ്ടി വരുമെന്ന് നാം ഇപ്പോൾ ഭയപ്പെടുന്നു. ദൈവവചനത്തിൽ അപ്പന്റെ കൈയിൽ നിന്നും സ്വത്തുക്കൾ സ്വന്തമാക്കി ലോകത്തിലെ സന്തോഷത്തിലെക്കു പോകുന്ന മകനെ നാം കാണുന്നു. തന്റെ കൈയിൽ ഉണ്ടായിരുന്ന അപ്പന്റെ അവകാശങ്ങൾ നഷ്ടപ്പെടുമ്പോൾ അവന്റെ ഉള്ളിലെ സന്തോഷവും നഷ്ടമാകുന്നു. അപ്പോഴാണ്‌ മകനു മനസിലാകുന്നത് അപ്പന്റെ ഭവനത്തിലാ തന്റെ സമാധാനം ഇരിക്കുന്നത് മറിച്ച് അപ്പന്റെ ദാനങ്ങളിൽ അല്ല എന്ന്. പരിശുദ്ധാത്മാവിന്റെ നിറവിൽ ജീവിച്ചവർക്കു അറിയാം അതിന്റെ ഒരു സന്തോഷം. ആ സമാധാനം നമ്മിൽ നിന്നു നഷ്ടപ്പെട്ടിട്ടുണ്ടോ. എങ്കിൽ അപ്പന്റെ ഭവനത്തിലെക്കു മടങ്ങിവരുക. മടങ്ങിവരുന്ന മകൻ മറ്റു ആഘോഷങ്ങളെ അല്ല ശ്രദ്ധിക്കുന്നത് അവനു വേണ്ടത് അപ്പനെതന്നെയാണ്.

രഞ്‌ജിത്ത് ജോയി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.